---
title: "#heavyrain | ശക്തമായ മഴ; വീടിൻ്റെ കോൺക്രീറ്റ് മേൽക്കൂരയിലേക്ക് മണ്ണ് ഇടിഞ്ഞ് വീണു"
english_title: "#heavyrain; The #soil #fell on the #concrete #roof of the #house"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215010/heavyrain-the-soil-fell-on-the-concrete-roof-of-the-house"
published_at: "2024-06-26T10:24:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667b9f4250a91_rain.jpg"
keywords: []
---

# #heavyrain | ശക്തമായ മഴ; വീടിൻ്റെ കോൺക്രീറ്റ് മേൽക്കൂരയിലേക്ക് മണ്ണ് ഇടിഞ്ഞ് വീണു

> **Lead Summary:** **കോലഞ്ചേരി : ** പൂതൃക്ക പഞ്ചായത്തിലെ ഏഴാം വാർഡ്‌ തമ്മാനിമറ്റം പാറേക്കാട് കവലക്ക് സമീപം താമസിക്കുന്ന തെക്കേവാരശേരി ഷിബു ൻ്റെ മേൽകൂരയിലേക്ക് മണ്ണ് ഇടിഞ്ഞ് വീണു.

## Article Content

**കോലഞ്ചേരി : ** പൂതൃക്ക പഞ്ചായത്തിലെ ഏഴാം വാർഡ്‌ തമ്മാനിമറ്റം പാറേക്കാട് കവലക്ക് സമീപം താമസിക്കുന്ന തെക്കേവാരശേരി ഷിബു ൻ്റെ മേൽകൂരയിലേക്ക് മണ്ണ് ഇടിഞ്ഞ് വീണു.

ഉദ്ദേശം 800 ചതുരശ്ര അടി വിസ്തീർണ്ണമുള്ള വീടിൻ്റെ കോൺക്രീറ്റ് മേൽക്കൂരയിലേക്ക് വൈകിട്ട് 6.35യോടെയാണ് 25 അടിയോളം ഉയരത്തിൽ നിന്നും മണ്ണ് ഇടിഞ്ഞ് വീണത്. ശബ്ദം കേട്ട് താമസക്കാർ വീടിന് പുറത്തേക്ക് ഓടി മാറുകയായിരുന്നു.

പട്ടിമറ്റം അഗ്നി രക്ഷാ നിലയം സ്റ്റേഷൻ ഓഫീസർ എൻ.എച്ച്.അസൈനാരുടെ നേതൃതത്തിൽ വീട്ടിലെ താമസക്കാരായ മഹിള മണി (65), ഷിബു (52), സിന്ധു (45), അദ്വൈത് (18) – അവിനാശ് (13) എന്നിവരെയും, അയൽപക്ക വീട്ടിലെ താമസക്കാരായ സാബു .പി കെ ,സുമ (47) ,എൽദോ സാബു (27) എന്നിവരെ താത്ക്കാലികമായി അടുത്തുള്ള വീട്ടിലേക്ക് മാറ്റി പാർപ്പിച്ചു.

വീടിന് സമീപം അപകട ഭീഷണിയായി വലിയ തെങ്ങ് നൽക്കുന്നുണ്ട്. ഇന്നലെ ഉച്ചയ്ക്ക് ശേഷം പ്രദേശത്ത് ശക്തമായ മഴയാണ് ഉണ്ടായിരുന്നത്

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215010/heavyrain-the-soil-fell-on-the-concrete-roof-of-the-house)