---
title: "ദേശീയപാതയിൽ ഭീഷണിയായ വനഭൂമിയിലെ മരങ്ങൾ മുറിച്ചുനീക്കിത്തുടങ്ങി"
english_title: "The #trees in the #forest #land, which are a #threat to the #national #highway, have #been cut #down"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215064/the-trees-in-the-forest-land-which-are-a-threat-to-the-national-highway-have-been-cut-down"
published_at: "2024-06-26T12:43:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667bbfd30ffeb_trree.jpg"
keywords: []
---

# ദേശീയപാതയിൽ ഭീഷണിയായ വനഭൂമിയിലെ മരങ്ങൾ മുറിച്ചുനീക്കിത്തുടങ്ങി

> **Lead Summary:** കോതമംഗലം : നേര്യമംഗലം വില്ലാഞ്ചിറയിൽ കാറിനു മുകളിൽ മരം വീണ് ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടത്തെ തുടർന്നു ദേശീയപാതയിൽ ഭീഷണിയായ വനഭൂമിയിലെ മരങ്ങൾ മുറിച്ചുനീക്കിത്തുടങ്ങി.

## Article Content

കോതമംഗലം : നേര്യമംഗലം വില്ലാഞ്ചിറയിൽ കാറിനു മുകളിൽ മരം വീണ് ഒരാളുടെ മരണത്തിന് ഇടയാക്കിയ അപകടത്തെ തുടർന്നു ദേശീയപാതയിൽ ഭീഷണിയായ വനഭൂമിയിലെ മരങ്ങൾ മുറിച്ചുനീക്കിത്തുടങ്ങി.

അപകടാവസ്ഥയിലുള്ള മരങ്ങൾ മുറിക്കുന്നതിലുള്ള വനപാലകരുടെ അനാസ്ഥയാണ് അപകടകാരണമെന്നു പരക്കെ വിമർശനമുയർന്ന സാഹചര്യത്തിലാണു നടപടി.

മഴക്കാലത്തിനു മുന്നോടിയായി ഏതാനും മരങ്ങൾ മുറിച്ചതാണെന്നും ഭൂപ്രകൃതിയുടെ പ്രത്യേകതയാണു മരം കടപുഴകുന്നതെന്നുമാണു വനംവകുപ്പിന്റെ വിശദീകരണം.

വില്ലാഞ്ചിറയിൽ തിങ്കളാഴ്ച കാറ്റിലും മഴയിലും 2 മരമാണു റോഡിലേക്കു വീണത്. ആദ്യം മരം വീണു ബ്ലോക്കിൽപെട്ടു കിടന്ന കാറിനും ബസിനും മുകളിലേക്കു കൂറ്റൻ മരം വീഴുകയായിരുന്നു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215064/the-trees-in-the-forest-land-which-are-a-threat-to-the-national-highway-have-been-cut-down)