---
title: "#fire | വീട് കത്തി നശിച്ചു; മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടെന്ന് സംശയം"
english_title: "The #house #burned #down; #Suspect #short #circuit from #motor #pump"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/215007/the-house-burned-down-suspect-short-circuit-from-motor-pump"
published_at: "2024-06-26T10:18:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/667b9debcd7b8_fire.jpg"
keywords: []
---

# #fire | വീട് കത്തി നശിച്ചു; മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടെന്ന് സംശയം

> **Lead Summary:** ചേർത്തല: ചേർത്തലയിൽ വീട് കത്തി നശിച്ചു. നഗരസഭയിലെ 13-ാം വാർഡിൽ ചേർത്തല ദേവീക്ഷേത്രത്തിന് സമീപം പുത്തൻ വീട്ടിൽ ദിവാകരൻ - സുശീല ദമ്പതികളുടെ വീടാണ് കത്തിനശിച്ചത്.

## Article Content

ചേർത്തല: ചേർത്തലയിൽ വീട് കത്തി നശിച്ചു. നഗരസഭയിലെ 13-ാം വാർഡിൽ ചേർത്തല ദേവീക്ഷേത്രത്തിന് സമീപം പുത്തൻ വീട്ടിൽ ദിവാകരൻ - സുശീല ദമ്പതികളുടെ വീടാണ് കത്തിനശിച്ചത്.

ചൊവ്വാഴ്ച രാവിലെ 11 മണിയോടെയായിരുന്നു സംഭവം. വീട്ടു ജോലികൾക്കായി പോകുന്ന ദമ്പതികൾ പുറത്ത് പോയ സമയത്താണ് തീ പിടിച്ചത്.

മുറിയിൽ വച്ചിരുന്ന മോട്ടോർ പമ്പിൽ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് തീപിടിച്ചതിന് കാരണമെന്ന് കരുതുന്നു.

സുശീലയുടെ സഹോദരി കിടപ്പ് രോഗിയായ പുഷ്പ (40) ഈ സമയത്ത് വീട്ടിലുണ്ടായിരുന്നു. ഇവരെ ഓടിക്കൂടിയവർ പുറത്തെത്തിച്ചു.

മുറിയിലുണ്ടായിരുന്ന ഉപകരണങ്ങളും അലമാരയിൽ സൂക്ഷിച്ചിരുന്ന രേഖകളും കത്തി നശിച്ചു. ചേർത്തല അഗ്നിശമന സേന എത്തിയാണ് തീ അണച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/215007/the-house-burned-down-suspect-short-circuit-from-motor-pump)