കാലടി : (piavomnews.in) കനത്ത മഴയെ തുടർന്ന് മലയാറ്റൂരിൽ കുളത്തിന്റെ പാർശ്വഭിത്തി ഇടിഞ്ഞു.
പഞ്ചായത്തിലെ നടുവട്ടം മുണ്ടങ്ങാമറ്റം റോഡിലെ കുന്നിലങ്ങാടി സാമൂഹ്യ ജലസേചനപദ്ധതിയുടെ കുളത്തിന്റെ വശമാണ് ഇടിഞ്ഞത്. റോഡിനോട് ചേർന്നാണ് കുളം സ്ഥിതിചെയ്യുന്നത്. മഴ തുടർന്നാൽ കുളത്തിന്റെ വശം ഇനിയും ഇടിയും.
ശനിയാഴ്ച തുടങ്ങിയ മഴയെ തുടർന്ന് ഞായർ രാവിലെയാണ് കുളത്തിന്റെ വശങ്ങൾ ഇടിഞ്ഞത്. അടിയന്തരമായി കുളത്തിന്റെ വശങ്ങൾ കെട്ടി സംരക്ഷിക്കാൻ നടപടി വേണമെന്ന് പഞ്ചായത്ത് അംഗം പി ജെ ബിജു ആവശ്യപ്പെട്ടു.
#heavy #rain The #side #wall of the #pond #collapsed at #Malayathur