കാസർഗോഡ്: ( piravomnews.in ) കാസർഗോഡ് ഉറങ്ങിക്കിടക്കുകയായിരുന്നു പത്തു വയസുകാരിയെ തട്ടിക്കൊണ്ടു പോയി വഴിയിൽ ഉപേക്ഷിച്ച സംഭവത്തിൽ മൂന്ന് പേരേ പൊലീസ് കസ്റ്റഡിയിലെടുത്തു.

കസ്റ്റഡിയിലുള്ളത് പ്രദേശ വാസികളായ ലഹരി മാഫിയ സംഘമെന്ന് സംശയിക്കുന്നതായി പൊലീസ് പറഞ്ഞു. കുട്ടി ശാരീരിക ഉപദ്രവത്തിന് ഇരയായതായാണ് വിവരം. കുട്ടി പീഡനത്തിനിരയായെന്ന മെഡിക്കൽ റിപ്പോർട്ട് പുറത്തു വന്നിരിക്കുകയാണ്.
സിസിടിവി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച ശേഷമാണ് പൊലീസ് പ്രതികളിലേക്കെത്തിയത്.കാസർഗോഡ് പടന്നക്കാട് ഒഴിഞ്ഞവളപ്പിലായിരുന്നു സംഭവം.
അടുക്കള ഭാഗത്തെ കതക് തുറന്നാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.നാട്ടുകാര്‍ നടത്തിയ തെരച്ചിലിലാണ് കുട്ടിയ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തിയത്.
ഇന്ന് പുലര്‍ച്ചെ മൂന്ന് മണിയോടെയാണ് സംഭവം. മുത്തശ്ശൻ പശുവിനെ കറക്കാൻ പോയപ്പോഴാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്.കുട്ടിയുടെ കാതിലെ സ്വർണം കവർച്ച ചെയ്തിട്ടുണ്ട്. കണ്ണിനും കഴുത്തിനും പരിക്കേറ്റ കുട്ടിയെ കാഞ്ഞങ്ങാട് ജില്ലാശുപത്രിയിൽ പ്രവേശിപ്പിച്ചു.
മലയാളം സംസാരിക്കുന്നയാളാണ് തട്ടിക്കൊണ്ട് പോയതെന്നാണ് കുട്ടി മൊഴി നൽകിയത്. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും സ്ഥലത്തെത്തി പരിശോധന നടത്തിയിരുന്നു.
The #incident where a ten-year-old girl was #kidnapped and left on the #road; #Three #people were #arrested
