---
title: "#accident | കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു"
english_title: "#Pedestrian #dies #after #being hit by #car"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/202874/pedestrian-dies-after-being-hit-by-car"
published_at: "2024-05-03T19:50:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6634f30ba8358_accident.jpg"
keywords: []
---

# #accident | കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു

> **Lead Summary:** **അങ്കമാലി:** കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു. അങ്കമാലി കറുകുറ്റി പൈനാടത്ത് (ചാലക്കുടിക്കാരൻ) ദേവസിക്കുട്ടിയുടെ മകൻ അജിത്താണ് (ജോസ് കുട്ടൻ-36) മരിച്ചത്.

## Article Content

**അങ്കമാലി:** കാറിടിച്ച് കാൽനട യാത്രികനായ യുവാവ് മരിച്ചു. അങ്കമാലി കറുകുറ്റി പൈനാടത്ത് (ചാലക്കുടിക്കാരൻ) ദേവസിക്കുട്ടിയുടെ മകൻ അജിത്താണ് (ജോസ് കുട്ടൻ-36) മരിച്ചത്.

വ്യാഴാഴ്ച വൈകീട്ട് 7.30ന് അരീക്കൽ ജങ്ഷനിലായിരുന്നു അപകടം. അങ്കമാലി എൽ.എഫ് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും വെള്ളിയാഴ്ച രാവിലെ മരണപ്പെട്ടു.

ഭാര്യ: അങ്കമാലി തെറ്റയിൽ കുടുംബാംഗം അഖി. മകൻ ഡിനിൽ. സംസ്കാരം ശനിയാഴ്ച രാവിലെ 9.30ന് കറുകുറ്റി സെന്‍റ് സേവ്യേഴ്സ് ഫൊറോന പള്ളി സെമിത്തേരിയിൽ.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/202874/pedestrian-dies-after-being-hit-by-car)