#LED | എൽഇഡി തെരുവുവിളക്ക്‌ പദ്ധതിയിൽ ഇതുവരെ സ്ഥാപിച്ചത്‌ 5000 വിളക്കുകൾ

 #LED | എൽഇഡി തെരുവുവിളക്ക്‌ പദ്ധതിയിൽ ഇതുവരെ സ്ഥാപിച്ചത്‌ 5000 വിളക്കുകൾ
Apr 22, 2024 12:25 PM | By Amaya M K

കൊച്ചി : (piravomnews.in) നഗരപാതകൾക്ക്‌ വെളിച്ചവും കൊച്ചി കോർപറേഷന്‌ വലിയ സാമ്പത്തികലാഭവും നൽകുന്ന എൽഇഡി തെരുവുവിളക്ക്‌ പദ്ധതിയിൽ ഇതുവരെ സ്ഥാപിച്ചത്‌ 5000 വിളക്കുകൾ.

നഗരത്തിലെ 85 റോഡുകളിലാണ്‌ പഴയ വിളക്കുകൾ മാറ്റി മേന്മയേറിയ പുതിയ എൽഇഡി വിളക്കുകൾ സ്ഥാപിച്ചത്‌. സിഎസ്‌എംഎൽ പദ്ധതിയിൽ 40 കോടി രൂപ ചെലവിലാണിത് നടപ്പാക്കുന്നത്‌. 40,400 എൽഇഡി വിളക്കുകള്‍ സ്ഥാപിക്കും.

കോർപറേഷന്‌ വലിയ സാമ്പത്തികമെച്ചം ഉണ്ടാക്കുന്ന പദ്ധതിയാണിത്‌. വിളക്കുകൾക്ക്‌ ഏഴുവർഷംവരെ വാറണ്ടിയുണ്ട്. അഞ്ചുവർഷംവരെ പ്രവർത്തനവും പരിപാലനവും വിളക്ക്‌ സ്ഥാപിക്കുന്നവരുടെ ഉത്തരവാദിത്വമാണ്‌. നഗരസഭയുടെ സാമ്പത്തികബാധ്യത ഇതുവഴി കുറയും.

വൈദ്യുതി ബില്ലിൽ ഉണ്ടാകുന്ന വ്യത്യാസമാണ്‌ മറ്റൊരു സവിശേഷത. തെരുവുവിളക്കുകൾ പ്രവർത്തിപ്പിക്കാൻമാത്രം മാസം ഒരുകോടി രൂപയോളം വൈദ്യുതി ബിൽ ഇനത്തിൽ നിലവിൽ ചെലവുണ്ട്‌. എൽഇഡി വിളക്കുകൾ വരുന്നതോടെ ബിൽ തുക 29 ലക്ഷം രൂപയായി കുറയും.

ഈയിനത്തിൽമാത്രം വർഷം ഒമ്പതുകോടി രൂപയോളം ലാഭിക്കാനാകുമെന്നാണ്‌ കണക്കാക്കുന്നത്‌. പരിപാലന ഇനത്തിൽ ആദ്യ അഞ്ചുവർഷം 2.5 കോടി രൂപയോളം ലാഭിക്കാനാകും.

അതുകൂടി ചേർത്താൽ വർഷംതോറും 11.5 കോടി രൂപ നഗരസഭയ്ക്ക്‌ ലാഭിക്കാം. എൽഇഡി വിളക്കുകൾ ഗ്രൂപ്പ് കൺട്രോൾ സംവിധാനത്തിലൂടെ നിയന്ത്രിക്കാനും വൈദ്യുതി ഉപയോഗം വിശകലനം ചെയ്യാനും കേടുപാടുകൾ സംഭവിച്ചാൽ ഉടനടി പരിഹാരിക്കാനുമാകും.

5000 #lights have been #installed under the #LED #street #lighting #project so #far

Next TV

Related Stories
#fire | തീപിടിത്ത ഭീഷണിയുയര്‍ത്തി ന​ഗരസഭയ്ക്കടുത്തെ പ്ലാസ്റ്റിക്‌ മാലിന്യക്കൂമ്പാരം

May 4, 2024 06:32 AM

#fire | തീപിടിത്ത ഭീഷണിയുയര്‍ത്തി ന​ഗരസഭയ്ക്കടുത്തെ പ്ലാസ്റ്റിക്‌ മാലിന്യക്കൂമ്പാരം

പ്ലാസ്റ്റിക്‌ സംസ്കരണത്തിൽ വീഴ്ചവരുത്തിയ സ്വകാര്യ ഏജൻസിയെ മാറ്റി, മറ്റൊരു സംവിധാനം ഏര്‍പ്പെടുത്തണമെന്നാണ് ജനങ്ങളുടെ...

Read More >>
#privatebus | ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരനെ രക്ഷിച്ച് സ്വകാര്യബസ് 
ജീവനക്കാർ

May 4, 2024 06:29 AM

#privatebus | ബസ് യാത്രയ്ക്കിടെ കുഴഞ്ഞുവീണ യാത്രക്കാരനെ രക്ഷിച്ച് സ്വകാര്യബസ് 
ജീവനക്കാർ

ആശുപത്രിയിൽ എത്തുമ്പോൾ ബോധരഹിതനായിരുന്ന സുധാകരൻപിള്ള കൃത്യസമയത്ത് ചികിത്സ ലഭിച്ചതിനാൽ...

Read More >>
 #hotelkitchen | വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം;ഹോട്ടൽ അടുക്കള പൂട്ടി

May 4, 2024 06:14 AM

#hotelkitchen | വൃത്തിഹീനമായ സാഹചര്യത്തില്‍ ഭക്ഷണം പാചകം;ഹോട്ടൽ അടുക്കള പൂട്ടി

തുടര്‍നടപടികള്‍ക്കുവേണ്ടി അസിസ്റ്റന്റ് ഭക്ഷ്യസുരക്ഷാ കമീഷണര്‍ക്ക് ശുപാര്‍ശ ചെയ്തിട്ടുണ്ട്. ആലുവ സര്‍ക്കിള്‍ ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥ എ...

Read More >>
#accident | ഐസ് കയറ്റിവന്ന പിക്കപ് വാൻ മറിഞ്ഞു

May 4, 2024 06:09 AM

#accident | ഐസ് കയറ്റിവന്ന പിക്കപ് വാൻ മറിഞ്ഞു

പിക്കപ്‌ വാൻ മറിയുന്നതിന് അരമണിക്കൂർ മുമ്പ്‌ പപ്പടവളവിനു സമീപത്തുതന്നെ ഒരു സ്കൂട്ടർ യാത്രികൻ തെന്നിവീണു. ഇത്തരം അപകടങ്ങളിൽ ഒട്ടേറെ ഇരുചക്രവാഹന...

Read More >>
#accident | സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

May 3, 2024 08:29 PM

#accident | സ്വകാര്യ ബസില്‍ ജീപ്പ് ഇടിച്ച് രണ്ടു പേര്‍ മരിച്ചു; അഞ്ചു പേര്‍ക്ക് പരിക്കേറ്റു

അമിത വേഗത്തിൽ വന്ന ജീപ്പ് മറ്റൊരു വാഹനത്തെ മറികടക്കാൻ ശ്രമിക്കുന്നതിനിടെ അപകടത്തിൽ പെടുകയായിരുന്നുവെന്ന് നാട്ടുകാർ...

Read More >>
#death | കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

May 3, 2024 08:15 PM

#death | കെട്ടിടനിർമാണ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു

കനത്ത ചൂടിൽ സൂര്യാഘാതം ഏറ്റെന്നു സംശയിക്കുന്നതായി ബന്ധുക്കൾ പറഞ്ഞു. വ്യാഴാഴ്ച ഉച്ചക്ക് 12.30നാണ് സംഭവം....

Read More >>
Top Stories










News Roundup