---
title: "#sunburn | കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു"
english_title: "A #biker #suffered #sunburn in #Koothatkulam"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/202870/a-biker-suffered-sunburn-in-koothatkulam"
published_at: "2024-05-03T19:45:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6634f20d406a4_burn.jpg"
keywords: []
---

# #sunburn | കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു

> **Lead Summary:** **എറണാകുളം:** കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു. കോഴിപ്പിള്ളി സ്വദേശി അജിക്കാണ് സൂര്യാതപമേറ്റത്.

## Article Content

**എറണാകുളം:** കൂത്താട്ടുകുളത്ത് ബൈക്ക് യാത്രികന് സൂര്യാതപമേറ്റു. കോഴിപ്പിള്ളി സ്വദേശി അജിക്കാണ് സൂര്യാതപമേറ്റത്.

ഇന്നലെ ബൈക്ക് യാത്രക്ക് ശേഷം വീട്ടിലെത്തിയപ്പോഴാണ് അജിയുടെ കൈയിൽ കുമിളകൾ കണ്ടത്. അജിക്ക് കഠിനമായ പുകച്ചിലും നീറ്റലും അനുഭവപ്പെട്ടു.

തുടർന്ന് ആുപത്രിയിൽ ചികിത്സ തേടിയപ്പോഴാണ് സൂര്യാതപമേറ്റതായി ഡോക്ടർമാർ സ്ഥിരീകരിച്ചത്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/202870/a-biker-suffered-sunburn-in-koothatkulam)