പെരുമ്പാവൂര്‍ : (piravomnews.in) ചേലാമറ്റത്ത് ഫ്രണ്ട്‌സ് പോളി പ്ലാസ്റ്റിന്റെ "ചെയര്‍മാന്‍ ചെയര്‍' കമ്പനി ഗോഡൗണിലുണ്ടായ തീപിടിത്തത്തിൽ തൊഴിലാളികൾക്ക് പങ്കുണ്ടെന്ന് കാണിച്ച് ഉടമകൾ പെരുമ്പാവൂർ പൊലീസിൽ പരാതി നൽകി.
കമ്പനിയിലെ സിസിടിവി ദൃശ്യം സഹിതമാണ് എഎസ്‍പി മോഹിത് രാവത്തിന് പരാതി നൽകിയത്. എപ്രിൽ ഒമ്പതിന് പുലർച്ചെ 3.30നാണ് കമ്പനിയിൽ തീപിടിത്തമുണ്ടായത്. അഗ്നി രക്ഷാസേന തീയണച്ചശേഷം നടത്തിയ പരിശോധനയിൽ അസ്വാഭാവികത കണ്ടെത്തി.
ഉടമകളായ ഗോപി വെള്ളിമറ്റം, രഞ്ജിത്ത് തോട്ടുങ്ങൽ എന്നിവര്‍ ഗോഡൗണിലുള്ള സിസിടിവിയിലെ ദൃശ്യം പരിശോധിച്ചപ്പോള്‍ കമ്പനിയിലെ രണ്ട് തൊഴിലാളികൾ തീയിട്ടശേഷം ഓടിമറയുന്നത് കണ്ടു.
ദൃശ്യങ്ങള്‍ സഹിതം പൊലീസിൽ നൽകിയെങ്കിലും രണ്ട് ഇതരസംസ്ഥാന തൊഴിലാളികളെ തിങ്കളാഴ്ച കസ്റ്റഡിയിലെടുത്ത് ചോദ്യംചെയ്തശേഷം രാത്രിയോടെ വിട്ടയച്ചു.
കേസില്‍ സംശയിക്കുന്ന ഇരുവരേയും വീണ്ടും ചോദ്യം ചെയ്തുവരികയാണ്. ഗോഡൗണിൽ വിൽപ്പനയ്ക്കായി സൂക്ഷിച്ച സ്റ്റോക്കും മൂന്ന് മിനിലോറിയും ഷെഡ്ഡും ഉൾപ്പെടെ കത്തിനശിച്ചു, രണ്ടു കോടി രൂപയുടെ നഷ്ടമുണ്ടായി.
#Complaint that the #workers set fire to the #chairman's #chair #company