കൊച്ചി: മറൈൻ ഡ്രൈവിലെ ഫ്ലവർ ഷോ കാണാൻ എത്തിയ യുവതിക്ക് വീണ് ഗുരുതര പരിക്ക്. ചെലവന്നൂർ സ്വദേശിനിയായ ബിന്ദുവിനാണ് തെന്നി വീണ് പരിക്കേറ്റത്. ഇന്നലെ രാത്രി ഏഴു മണിയോടെയായിരുന്നു സംഭവം. കൊച്ചിൻ ഫ്ലവർ ഷോ-2025 എന്ന പരിപാടിയിൽ വച്ചാണ് അപകടം ഉണ്ടായത്. എറണാകുളം ജില്ലാ അഗ്രി ഹോർട്ടികൾച്ചർ സൊസൈറ്റിയും ഗ്രേറ്റർ കൊച്ചിൻ ഡവല്പമെൻ്റ് അതോറിറ്റിയും ചേർന്നായിരുന്നു ഫ്ലവർ ഷോ സംഘടിപ്പിച്ചത്. പവിലിയനിൽ ചെളി നിറഞ്ഞിരുന്നതിനെ തുടർന്ന് സന്ദർശകർക്ക് നടക്കാനായി പ്ലൈവുഡ് നിരത്തിയിരുന്നു. ഇതിൽ തെന്നിയാണ് ബിന്ദു വീണത്.
A young woman who came to see the flower show on Marine Drive fell and was seriously injured.