മൂന്നാർ : (piravomnews.in) ഇടുക്കി മാങ്കുളത്ത് വിനോദ സഞ്ചാരികൾക്ക് നേരെ മദ്യപസംഘത്തിന്റെ ആക്രമണം. മദ്യപ സംഘം സ്ത്രീകളടക്കമുള്ള സംഘത്തെ ആക്രമിക്കുകയും അസഭ്യ വർഷം നടത്തുകയും ചെയ്തുവെന്നാണ് പരാതി.
കഴിഞ്ഞ14-ാം തീയതിയാണ് ആനക്കുളം ചെക്ക് ഡാം ഭാഗത്ത് വച്ച് അക്രമണം ഉണ്ടായത്. എറണാകുളം ചെറായിയിൽ നിന്നും എത്തിയ സഞ്ചാരികൾക്ക് നേരെയാണ് അക്രമണമുണ്ടായത്.
എറണാകുളം ചെറായിയിൽ നിന്നും എത്തിയ സഞ്ചാരികൾക്ക് നേരെയാണ് അക്രമണമുണ്ടായത്. വിനോദസഞ്ചാരികൾ മൂന്നാർ പൊലീസിൽ പരാതി നൽകി.
പരസ്യമായി മദ്യപിച്ചാണ് സംഘത്തിൻ്റെ അഴിഞ്ഞാട്ടമെന്നും പരാതിയിലുണ്ട്. പരാതിയിൽ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഇടുക്കി മൂന്നാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമാണ് മാങ്കുളം. വെള്ളച്ചാട്ടവും പ്രകൃതി ഭംഗിയുമാണ് പ്രധാന ആകർഷണം. പതിവായി നിരവധി സന്ദർശകരെത്തുന്ന പ്രദേശത്ത് കൃത്യമായ സുരക്ഷ, നിരീക്ഷണ സംവിധാനങ്ങൾ ഇത് വരെയും നടപ്പിലാക്കിയില്ലെന്നും പരാതിയുണ്ട്.
#Alcohol #gangs #attack #tourists