കഥ... ആത്മാക്കളുടെ യാത്ര
എത്ര വർഷങ്ങൾക്കുശേഷമാണ് താങ്കൾ ഭൂമിയിലേക്ക് വരുന്നത്? "വർഷങ്ങൾ കുറെയായി" ഞാൻ മരണപ്പെടുമ്പോൾ എന്റെ ഭാര്യ ചെറുപ്പമായിരുന്നു,രണ്ടു കുട്ടികൾ. ഒരാണും, ഒരു പെണ്ണും. കണ്ടു കൊതി തീർന്നിട്ടില്ലായിരുന്നു. "നമ്മൾ ആത്മകൾക്ക് മരണമില്ലാത്തത് കാര്യമായി". വർഷങ്ങൾ കഴിഞ്ഞും എനിക്കവരെ കാണാമല്ലോ! സൈലന്റ് അറ്റാക്കായിരുന്നു ഉറങ്ങാൻ കിടന്നു രാവിലെയെണീറ്റില്ല മണിക്കൂർകൾക്ക് ശേഷമാണ് ഞാനറിഞ്ഞത് മരണപ്പെട്ടുവെന്ന് അച്ഛന്റെയും, അമ്മയുടെയും, സഹോദരങ്ങളുടെയും, ഭാര്യയുടെയും കരച്ചിൽ കണ്ടപ്പോൾ! ഒന്നുമറിയാതെന്റെ കുട്ടികൾ മൃതദേഹത്തിന് ചുറ്റുമോടി നടക്കുന്നുണ്ടായിരുന്നു എല്ലാം ഇന്നലത്തെപ്പോലെ.. " ദേ ആ കാണുന്നതാണെന്റെ വീട് " ഞാൻ മരിക്കുമ്പോൾ ചെറിയ വീടായിരുന്നു. കുറച്ചൂടെ വലിയ വീട് വെക്കണമെന്നതായിരുന്നു ആഗ്രഹം. ഞാനാശിച്ച പോലെ വലിയൊരു വീടായിട്ടുണ്ട് ഇപ്പോൾ.. " പോയി നോക്കാം കുട്ടികളോക്കെ വളർന്നു കാണും" ഭാര്യ വയസ്സായി കാണും..!. താൻ വരുന്നില്ലേ? വരൂ എന്റെ കുടുംബത്തെ കാണിച്ചു തരാം. ''അവർ മുന്നോട്ട് നടന്നു'. 'വീടിന്റെ മതിലിൽ തൂക്കിയിട്ടിരിക്കുന്ന ബോർഡിൽ' ഡോക്ടർ അഞ്ജന ഗോപകുമാർ , മറ്റൊരു ബോർഡിൽ, ഡോക്ടർ അരവിന്ദ്ദാസ്. തന്റെ മക്കൾ രണ്ടാളും ഡോക്ടേഴ്സ് ആയിരിക്കുന്നു ശരിക്കും അഭിമാനം തോന്നിയ നിമിഷം! അവരുടെ വിജയ യാത്രയ്ക്കൊപ്പം തനിക്കും സഞ്ചരിക്കാൻ കഴിഞ്ഞില്ല എന്നുള്ള വേദന വല്ലാതെ നോവിക്കുന്നു.. എല്ലാം അവളെ കൊണ്ട് സാധിച്ചല്ലോ തന്റെ ഭാര്യയെ ഓർത്ത് അഭിമാനം തോന്നിയ നിമിഷങ്ങൾ.
'വീടിന്റെ ഗേറ്റും കടന്ന് ഉമ്മറത്തെത്തി" ഉമ്മറത്ത് ചാരുകസേരയിലാരോ പത്രം വായിച്ചിരിക്കുന്നു.! അകത്തുനിന്ന് തന്റെ ഭാര്യ വന്ന് അയാൾക്ക് ചായ കൊടുക്കുന്നു കുറച്ചുനേരം കുശലങ്ങൾ പറയുന്നു. ആരാവും.? ആകെയൊരു ഉത്കണ്ഠ! 'മുഖത്തെ പരിഭവം കണ്ടിട്ടാവും ഒപ്പം വന്നയാൾ പറഞ്ഞു'.. താൻ വിഷമിക്കേണ്ട തന്റെ ഭാര്യ ബുദ്ധിമതിയാ! അവൾ രണ്ടാമത് വിവാഹം കഴിച്ച വ്യക്തിയാവും അദ്ദേഹം.! എനിക്ക് വിഷമമൊന്നുമില്ല അവൾ എന്തിന് രണ്ടാമത് വിവാഹം കഴിക്കാതിരിക്കണം! ഞാൻ മരിക്കുമ്പോൾ അവൾ ചെറുപ്പമായിരുന്നല്ലോ? അവളുടെ നല്ല പ്രായം നശിപ്പിച്ചു കളയേണ്ട കാര്യമില്ല! ചേറിയ രണ്ട് കുട്ടികൾ ആയിരുന്നല്ലോ അവർ മുതിർന്ന വരുമ്പോൾ അവർക്കും ഒരു തുണ ആവശ്യമാണ്. " താൻ പറഞ്ഞത് ശരിയാണ് അവൾ ബുദ്ധിമതി തന്നെയാണ് " അവൾക്ക് നല്ലൊരു വ്യക്തിയെയാണ് കിട്ടിയത് തന്റെ മക്കളുടെ ഭാവിയിൽ നിന്നും മനസ്സിലാക്കാൻ കഴിയുന്നുണ്ട്. അവളുടെ മുഖത്തും 'ആ ' സന്തോഷം കാണാൻ കഴിയുന്നു. ഇത്രയൊക്കെ മതി. 'ഉമ്മറത്തു നിന്നും അകത്തേക്ക് കയറി നോക്കാം. അവർ രണ്ടാളും അകത്തേക്ക് കയറി. അകമെല്ലാം നല്ല ഭംഗിയായി അടുക്കി വെച്ചിരിക്കുന്നു. അവർ സ്വപ്നങ്ങൾ നെയ്ത മുറിയിലേക്ക് കടന്നു മുറിയിൽ ഒരു ഭാഗത്തായി തന്റെ ചിത്രം തൂക്കിയിരിക്കുന്നു. കുറച്ചുനേരം ചിത്രത്തിന് മുന്നിൽ നിന്നു.ഡെയിലി തുടച്ചു വൃത്തിയാക്കാറുണ്ട് പൊടിപടലങ്ങൾ ഒന്നും തന്നെ ഇല്ല എന്നുവച്ചാൽ!! തന്നെ എല്ലാ ദിവസവും ഓർക്കാറുണ്ടാവും മതി ഇത്രയൊക്കെ മതി ശരിക്കും ഞാൻ സന്തോഷവാനാണ്.മക്കളെ കാണാൻ കഴിഞ്ഞില്ലന്നുള്ള വിഷമം മാത്രമേയുള്ളു. ' അവർ പുറത്തേക്കിറങ്ങി യാത്ര തുടങ്ങി' ഒപ്പമുള്ളയാളോട് ചോദിച്ചു? തന്റെ വീട്ടിലേക്ക് പോകുന്നില്ലേ? ചിരിച്ചുകൊണ്ട് അദ്ദേഹം പറഞ്ഞു എനിക്ക് വീടോ!! എനിക്ക് അങ്ങനെയൊന്നുമില്ല.. അതെന്തേ.? ഞാൻ തെരുവിലാണ് ജനിച്ചത്. "ആരുടെയോ ഉദരത്തിൽ ജനിച്ചുപേക്ഷിച്ചവൻ " താങ്കൾ എങ്ങനെയാണ് മരണപ്പെട്ടത്? 'പറയാം' തെരുവിൽ ജനിച്ചതുകൊണ്ട് " ഉപദേശങ്ങൾ തരാനും, നേർവഴി കാട്ടാനും മാതാപിതാക്കളൊന്നുമില്ലല്ലോ! ചെറിയ പ്രായത്തിലെ പിടിച്ചുപറിയും, മദ്യം, മയക്കുമരുന്ന് മുതലായ ദുശ്ശീലങ്ങൾക്കും അടിമയായിരുന്നു. ഒരുപാട് നാളങ്ങനെ പോകേണ്ടി വന്നില്ല. ശരീരം പ്രതികരിച്ചു തുടങ്ങി ഏതൊ ഒരു ഓടയിൽ വീണ് രക്തം ഛർദ്ദിച്ചു മരിച്ചു. തെരുവിൽ ജനിച്ചു, തെരുവിൽ തന്നെ മരണപ്പെട്ടു. ഒന്നോർത്താൽ അത് നന്നായി ഓർത്തു വെക്കാൻ നല്ല ഓർമ്മകളൊന്നുമില്ലല്ലോ! പക്ഷേ! തെരുവിൽ ജനിക്കുന്നവരെല്ലാം വഴിതെറ്റിപ്പോകണമെന്നില്ല. അധികം പേരും ഇങ്ങനെയൊക്കെ പോകുന്നു അതിലൊരാൾ ഞാനും.. സനു ഓച്ചിറ.
story; Journey of souls