#rain | ശക്തമായ കാറ്റിലും മഴയിലും ഹോളിക്രോസ് പള്ളിയിലെ ഓടുകൾ പറന്നുപോയി

 #rain | ശക്തമായ കാറ്റിലും മഴയിലും ഹോളിക്രോസ് പള്ളിയിലെ ഓടുകൾ പറന്നുപോയി
Jul 27, 2024 05:14 AM | By Amaya M K

പറവൂർ : (piravomnews.in) ശക്തമായ കാറ്റിലും മഴയിലും ചേന്ദമംഗലം കോട്ടയിൽ കോവിലകം ഹോളിക്രോസ് പള്ളിയിലെ ഓടുകൾ പറന്നുപോയി.

വ്യാഴം രാത്രി 12ന് ഈ പ്രദേശങ്ങളിൽ കാറ്റ് വീശിയടിച്ചിരുന്നു. ചരിത്രപ്രാധാന്യമുള്ള ഹോളിക്രോസ് പള്ളി മുസിരിസ് പൈതൃകപദ്ധതി ഏറ്റെടുത്ത് നവീകരിച്ച് ഈമാസം ആദ്യമാണ് ഉദ്ഘാടനം ചെയ്ത‌ത്. സമീപത്തെ പള്ളിമേടയുടെ കുറച്ച് ഓടുകളും നശിച്ചു.

പള്ളിയങ്കണത്തിലെ തേക്കുമരവും നിലംപൊത്തി. ജില്ലാപഞ്ചായത്ത്‌ അംഗം എ എസ് അനിൽകുമാർ, പഞ്ചായത്ത് പ്രസിഡന്റ്‌ ലീന വിശ്വം, മുസിരിസ് പൈതൃകപദ്ധതി അധികൃതർ എന്നിവർ സ്‌ഥലം സന്ദർശിച്ചു.

ചേന്ദമംഗലം അങ്കാളിയമ്മൻ ക്ഷേത്രത്തിന്റെ മുൻവശത്തെ കൂറ്റൻ ആൽമരവും തേക്കും കടപുഴകിവീണ് ക്ഷേത്രം ഓഫിസിനും മതിലിനും ഊട്ടുപുരയ്ക്കും നാശനഷ്ടമുണ്ടായി.

രണ്ടുലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായിട്ടുണ്ടെന്ന് ക്ഷേത്രം ഭാരവാഹികളായ ടി ടി മോഹനൻ, വി യു പ്രദീപ്‌കുമാർ, ദേവസ്വം മാനേജർ സി കെ രാജീവ് എന്നിവർ പറഞ്ഞു. 

The #tiles of the #Holy #Cross #Church were #blown away by #strong #winds and #rain

Next TV

Related Stories
 #accident | ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Sep 7, 2024 08:47 PM

#accident | ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇയാളുടെ മകൻ മൂന്നര വയസ്സുള്ള ബിലാൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു...

Read More >>
#Accident | പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം

Sep 7, 2024 08:41 PM

#Accident | പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം

മുനമ്പം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറിയത്. ശനിയാഴ്ച്ച രാവിലെയാണ്...

Read More >>
#hanged | യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Sep 7, 2024 08:15 PM

#hanged | യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അതിന് ശേഷം ശ്രീനാഥുവിന് മാനസികപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. സഹോദരനും രണ്ടുവർഷം മുമ്പ് തൂങ്ങിമരിച്ചിരുന്നു. ശ്രീകൃഷ്ണപുരം പോലീസ് മേൽ...

Read More >>
#moovattupuzha | മൂക്കുപൊത്തണം ഇവിടെ കയറാൻ

Sep 7, 2024 10:28 AM

#moovattupuzha | മൂക്കുപൊത്തണം ഇവിടെ കയറാൻ

ഇ​തി​നു പു​റ​മെ ഓ​ഫി​സു​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​തും ഇ​വി​ടെ​യാ​ണ്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​വി​ടെ എ​ത്തു​ന്ന...

Read More >>
#Thankamma | തൊഴിലുറപ്പുപണിക്ക്‌ ഇടവേള ; 74–-ാംവയസ്സിൽ ബിരുദ പഠിതാവായി, ക്യാമ്പസിൽ താരമായി തങ്കമ്മ

Sep 7, 2024 10:12 AM

#Thankamma | തൊഴിലുറപ്പുപണിക്ക്‌ ഇടവേള ; 74–-ാംവയസ്സിൽ ബിരുദ പഠിതാവായി, ക്യാമ്പസിൽ താരമായി തങ്കമ്മ

ഇലഞ്ഞി ആലപുരം മടുക്ക എഴുകാമലയിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യയായ തങ്കമ്മ, പഠനത്തിനൊപ്പം കുടുംബശ്രീ പ്രവർത്തകയായും തൊഴിലുറപ്പ് മേറ്റായും...

Read More >>
#Supplyco | വിലക്കുറവിന്റെ ഓണമൊരുക്കി 
സപ്ലൈകോ ഫെയർ

Sep 7, 2024 10:04 AM

#Supplyco | വിലക്കുറവിന്റെ ഓണമൊരുക്കി 
സപ്ലൈകോ ഫെയർ

ക്ഷേമപെൻഷൻ വിതരണവും തുടങ്ങിയതോടെ ഓണം സമൃദ്ധമായി ആഘോഷിക്കാനുള്ള എല്ലാ നടപടികളും സർക്കാർ ചെയ്തിട്ടുണ്ടെന്നും മന്ത്രി...

Read More >>
Top Stories