#assualtcase | സ്കൂൾ വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാരന്‍റെ അതിക്രമം; ഓടുന്ന ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു

#assualtcase | സ്കൂൾ വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാരന്‍റെ അതിക്രമം; ഓടുന്ന ബസിൽ വിദ്യാര്‍ത്ഥിനിയെ ചുംബിച്ചു
Jul 27, 2024 05:30 AM | By Amaya M K

തൃശൂര്‍: ( piravomnews.in ) തൃശൂരില്‍ സ്കൂൾ വിദ്യാര്‍ത്ഥിനിയോട് ബസ് ജീവനക്കാരന്‍റെ അതിക്രമം. തൃശൂര്‍ - കൊടുങ്ങല്ലൂർ റൂട്ടിലെ ഓടുന്ന ബസിൽ ജീവനക്കാരൻ വിദ്യാർത്ഥിനിയെ ചുംബിക്കുകയായിരുന്നു.

സഹോദരനും സുഹൃത്തുക്കളും ചേര്‍ന്ന് പിടികൂടി ഇയാളെ പൊലീസിൽ ഏൽപിച്ചു. വെള്ളിയാഴ്ച്ച രാവിലെ ഏഴ് മണിയോടെ ഇരിങ്ങാലക്കുട ബസ് സ്റ്റാൻഡിൽ വച്ചാണ് സംഭവം.

റൂട്ടിൽ സർവീസ് നടത്തുന്ന ശാസ്ത എന്ന ബസിലെ കണ്ടക്ടർ പെരുമ്പിളിശ്ശേരി സ്വദേശി ചൂരനോലിക്കൽ വീട്ടിൽ സാജൻ (37) എന്നയാളാണ് വിദ്യാർത്ഥിനിയെ ചുംബിച്ചതായി പറയുന്നത്.

വിദ്യാർത്ഥിനിയെ ഇയാൾ നിരന്തരം ശല്യം ചെയ്തിരുന്നതായും ഇന്ന് രാവിലെ ബസ് സ്റ്റാൻഡിൽ നിന്നും സ്കൂളിലേയ്ക്ക് പോകുന്ന വഴി ഇയാൾ ബലമായി കുട്ടിയെ ചുംബിച്ചതായും പരാതിയിൽ പറയുന്നു. പിന്നീട് സ്കൂളിൽ എത്തിയ കുട്ടി കരച്ചിലായതോടെ വീട്ടിൽ വിളിച്ച് പറയുകയായിരുന്നു.

വൈകിട്ട് അഞ്ചര മണിയോടെ കൊടുങ്ങല്ലൂരിൽ നിന്നും വരുകയായിരുന്ന ബസിൽ പെൺകുട്ടിയുടെ സഹോദരനും സുഹൃത്തുക്കളും കയറുകയും മറ്റ് യാത്രക്കാരെ ഇറക്കിയതിന് ശേഷം ബസ് പൊലിസ് സ്റ്റേഷനിലേയ്ക്ക് പോകാൻ ആവശ്യപ്പെടുകയും ചെയ്തു.

മാസങ്ങൾക്ക് മുൻപ് ഇതേ പേരിലുള്ള ബസിലെ യാത്രികനായ വയോധികനെ പുത്തൻത്തോട് വച്ച് ബസിൽ നിന്ന് മർദ്ദിച്ച് ഇറക്കി കൊലപെടുത്തിയിരുന്നു.

#Bus #employee #assaults #school #girl; He #kissed a #student on a #moving bus

Next TV

Related Stories
#founddead | ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

Oct 17, 2024 07:45 PM

#founddead | ഒരു കുടുംബത്തിലെ മൂന്ന് പേരെ മരിച്ച നിലയിൽ കണ്ടെത്തി

തൂങ്ങി മരിച്ച നിലയിലുമാണ് കണ്ടെത്തിയത്. കാഞ്ഞിരപ്പള്ളി പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തുകയാണ്. മാതാപിതാക്കളെ കൊലപ്പെടുത്തിയ ശേഷം മകൻ...

Read More >>
#legislation | നിയമനിർമാണം കണ്ടറിഞ്ഞ്‌ വിദ്യാർഥികൾ

Oct 17, 2024 05:52 AM

#legislation | നിയമനിർമാണം കണ്ടറിഞ്ഞ്‌ വിദ്യാർഥികൾ

നിയമസഭാ മ്യൂസിയവും കണ്ടിറങ്ങിയ കുട്ടികൾ സെക്രട്ടറിയറ്റിലെത്തി പ്രവർത്തനങ്ങൾ കാണുകയും നിയമസഭയുടെ മുൻമന്ദിരവും രാജസഭയായിരുന്ന ദർബാർ ഹാളും...

Read More >>
 #shipyard | കപ്പൽശാല ഓഹരി വിൽക്കരുത് ; പ്രതിഷേധം ശക്തം

Oct 17, 2024 05:49 AM

#shipyard | കപ്പൽശാല ഓഹരി വിൽക്കരുത് ; പ്രതിഷേധം ശക്തം

‘ഡിസ് ഇൻവെസ്‌റ്റ്‌മെന്റ്‌ ' എന്ന് പേരിട്ട് പൊതുമേഖലാ സ്ഥാപനങ്ങൾ സ്വകാര്യവൽക്കരിക്കുക എന്ന നയത്തിന്റെ ഭാഗമായാണ് വിൽപ്പന. രണ്ടു ദിവസത്തെ...

Read More >>
 #Bridge | പാലക്കാട്ടുതാഴം പാലം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു

Oct 17, 2024 05:46 AM

#Bridge | പാലക്കാട്ടുതാഴം പാലം സാമൂഹ്യവിരുദ്ധരുടെ താവളമാകുന്നു

പഴയതും പുതിയതുമായ രണ്ടു പാലങ്ങളുള്ള പാലക്കാട്ടുതാഴത്ത്‌ സാമൂഹ്യവിരുദ്ധസംഘങ്ങളെ മുകളിൽനിന്ന് നോക്കിയാൽ ശ്രദ്ധയിൽപ്പെടില്ല. പാലത്തിന്...

Read More >>
#road | ഇനി കുഴികളില്ലാത്ത റോഡ്‌; 
ടാർ പാച്ചിങ്‌ മെഷീനും നിരത്തിലേക്ക്‌

Oct 17, 2024 05:43 AM

#road | ഇനി കുഴികളില്ലാത്ത റോഡ്‌; 
ടാർ പാച്ചിങ്‌ മെഷീനും നിരത്തിലേക്ക്‌

തുറന്നവാഹനത്തിലൂടെയുള്ള മാലിന്യനീക്കം സൃഷ്‌ടിക്കുന്ന പ്രയാസങ്ങൾക്ക്‌ പരിഹാരമായാണ്‌ കവചിത വാഹനമായ കോംപാക്ടറുകൾ...

Read More >>
#GCDA | ജിസിഡിഎയുടെ 3 പദ്ധതികൾ 
നാളെ നാടിന്‌ സമർപ്പിക്കും

Oct 17, 2024 05:40 AM

#GCDA | ജിസിഡിഎയുടെ 3 പദ്ധതികൾ 
നാളെ നാടിന്‌ സമർപ്പിക്കും

വിനോദസഞ്ചാരികൾക്കും പൊതുജനങ്ങൾക്കുമായി മറൈൻ ഡ്രൈവ്‌, കലൂർ ജവാഹർലാൽ നെഹ്‌റു അന്താരാഷ്ട്ര സ്റ്റേഡിയം എന്നിവിടങ്ങളിൽ രണ്ടുവീതവും അംബേദ്കർ...

Read More >>
Top Stories










News Roundup