#collapsed | നവീകരണത്തിനിടെ പാലം തകർന്നുവീണു

#collapsed | നവീകരണത്തിനിടെ പാലം തകർന്നുവീണു
Jul 27, 2024 05:07 AM | By Amaya M K

മട്ടാഞ്ചേരി : (piravomnews.in) നവീകരണം നടക്കുന്നതിനിടെ രാമേശ്വരം കനാലിനുകുറുകെ വാട്ടർ അതോറിറ്റി റോഡ് ഭാഗത്ത് പാലം തകർന്നുവീണു.

വൈകിട്ടോടെയാണ് പാലം മധ്യഭാഗത്തുനിന്ന് തകർന്ന് കനാലിൽ വീണത്. നിർമാണത്തൊഴിലാളികൾ ഉണ്ടായെങ്കിലും ആളപായമില്ല. ഏഴു കുടുംബങ്ങൾക്കുള്ള സഞ്ചാരമാർഗമാണിത്. 30 വർഷംമുമ്പ് പണിത പാലം നഗരസഭയുടെ അനുമതിയോടെയുള്ളതല്ലെന്ന് ഡിവിഷൻ കൗൺസിലർ ഷൈല തദേവൂസ് പറഞ്ഞു.

പാലത്തിന്റെ കോൺക്രീറ്റ് തകർന്നതിനെ തുടർന്നാണ് പ്രദേശവാസികള്‍ പാലം നവീകരിക്കാൻ തീരുമാനിച്ചത്. പാലത്തിൽ കൂടുതൽ ഭാരത്തിൽ കോൺക്രീറ്റ് ചെയ്തതാണ് തകരാൻ കാരണമെന്നാണ് നിഗമനം. പാലത്തിന്റെ മധ്യഭാഗത്ത് തൂണുകളുണ്ടായിരുന്നില്ല.

പാലം ഉപയോ​ഗിച്ചിരുന്നവര്‍ക്ക് താൽക്കാലികമായി സഞ്ചരിക്കുന്നതിനുള്ള സൗകര്യം ഒരുക്കി. നഗരസഭയുടെ അനുമതി വാങ്ങിയതിനുശേഷം പാലം പുനര്‍നിര്‍മിച്ചാല്‍ മതിയെന്ന് കൗൺസിലർ നിർദേശം നൽകി. 

The #bridge #collapsed #during #renovations

Next TV

Related Stories
 #accident | ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

Sep 7, 2024 08:47 PM

#accident | ബൈക്കും സ്കൂട്ടറും കൂട്ടിയിടിച്ച് യുവാവ് മരിച്ചു

ഇയാളുടെ മകൻ മൂന്നര വയസ്സുള്ള ബിലാൽ എന്നിവരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വെള്ളിയാഴ്ച രാത്രിയായിരുന്നു...

Read More >>
#Accident | പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം

Sep 7, 2024 08:41 PM

#Accident | പൊലീസ് ജീപ്പ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ച് അപകടം

മുനമ്പം പൊലീസ് സ്റ്റേഷനിലെ ജീപ്പാണ് നിയന്ത്രണം വിട്ട് ഡിവൈഡറില്‍ ഇടിച്ചുകയറിയത്. ശനിയാഴ്ച്ച രാവിലെയാണ്...

Read More >>
#hanged | യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

Sep 7, 2024 08:15 PM

#hanged | യുവാവിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി

അതിന് ശേഷം ശ്രീനാഥുവിന് മാനസികപ്രശ്‌നങ്ങൾ ഉണ്ടായിരുന്നതായി പറയുന്നു. സഹോദരനും രണ്ടുവർഷം മുമ്പ് തൂങ്ങിമരിച്ചിരുന്നു. ശ്രീകൃഷ്ണപുരം പോലീസ് മേൽ...

Read More >>
#moovattupuzha | മൂക്കുപൊത്തണം ഇവിടെ കയറാൻ

Sep 7, 2024 10:28 AM

#moovattupuzha | മൂക്കുപൊത്തണം ഇവിടെ കയറാൻ

ഇ​തി​നു പു​റ​മെ ഓ​ഫി​സു​ക​ളി​ൽ നി​ന്നു​ള്ള മാ​ലി​ന്യം ക​ത്തി​ക്കു​ന്ന​തും ഇ​വി​ടെ​യാ​ണ്. വി​വി​ധ ആ​വ​ശ്യ​ങ്ങ​ൾ​ക്കാ​യി ഇ​വി​ടെ എ​ത്തു​ന്ന...

Read More >>
#Thankamma | തൊഴിലുറപ്പുപണിക്ക്‌ ഇടവേള ; 74–-ാംവയസ്സിൽ ബിരുദ പഠിതാവായി, ക്യാമ്പസിൽ താരമായി തങ്കമ്മ

Sep 7, 2024 10:12 AM

#Thankamma | തൊഴിലുറപ്പുപണിക്ക്‌ ഇടവേള ; 74–-ാംവയസ്സിൽ ബിരുദ പഠിതാവായി, ക്യാമ്പസിൽ താരമായി തങ്കമ്മ

ഇലഞ്ഞി ആലപുരം മടുക്ക എഴുകാമലയിൽ പരേതനായ കുഞ്ഞപ്പന്റെ ഭാര്യയായ തങ്കമ്മ, പഠനത്തിനൊപ്പം കുടുംബശ്രീ പ്രവർത്തകയായും തൊഴിലുറപ്പ് മേറ്റായും...

Read More >>
#Supplyco | വിലക്കുറവിന്റെ ഓണമൊരുക്കി 
സപ്ലൈകോ ഫെയർ

Sep 7, 2024 10:04 AM

#Supplyco | വിലക്കുറവിന്റെ ഓണമൊരുക്കി 
സപ്ലൈകോ ഫെയർ

ക്ഷേമപെൻഷൻ വിതരണവും തുടങ്ങിയതോടെ ഓണം സമൃദ്ധമായി ആഘോഷിക്കാനുള്ള എല്ലാ നടപടികളും സർക്കാർ ചെയ്തിട്ടുണ്ടെന്നും മന്ത്രി...

Read More >>
Top Stories