#metal | കേക്കിനൊപ്പം വിഴുങ്ങിയ 
ലോഹപദാർഥം പുറത്തെടുത്തു

#metal | കേക്കിനൊപ്പം വിഴുങ്ങിയ 
ലോഹപദാർഥം പുറത്തെടുത്തു
Mar 29, 2024 09:49 AM | By Amaya M K

ആലുവ : (piravomnews.in) പിറന്നാൾ കേക്കിലൂടെ ചെറുകുടലിൽ എത്തിയ ലോഹപദാർഥം സുരക്ഷിതമായി നീക്കി രാജഗിരി ആശുപത്രിയിലെ ഡോക്ടർമാർ.

ഒന്നാംപിറന്നാൾ ആഘോഷത്തിനിടെയാണ് കാർട്ടൂൺ കഥാപാത്രത്തിന്റെ മാതൃകയിൽ ഒരുക്കിയ കേക്കിൽ അലങ്കരിച്ചിരുന്ന വസ്തുവിലെ ലോഹപദാർഥം കുട്ടി അബദ്ധത്തിൽ വിഴുങ്ങിയത്. വായിൽ ലോഹപദാർഥം കണ്ട ഉടനെ എടുക്കാൻ അമ്മ ശ്രമിച്ചെങ്കിലും കിട്ടിയില്ല.

ഉടനെ പ്രാഥമികശുശ്രൂഷ നൽകിയശേഷം പറവൂർ താലൂക്കാശുപത്രിയിൽ എത്തി. എക്സ്‌റേയിൽ ആമാശയത്തിൽ പദാർഥം കണ്ടെത്തി. വിദ്ഗധ ചികിത്സയ്ക്കായി ആലുവ രാജഗിരിയിൽ എത്തിച്ചു. ലോഹപദാർഥം ആമാശയം കടന്ന് ചെറുകുടലിൽ എത്തിയിരുന്നു.

കുട്ടികൾക്കുള്ള പ്രത്യേക എൻഡോസ്കോപ്‌ ഉപയോഗിച്ച്‌ ഡിയോഡെനോസ്കോപ്പി വഴി ചെറുകുടലിൽനിന്ന് ഇത്‌ നീക്കംചെയ്യുകയായിരുന്നു. ലോക്കൽ അനസ്തേഷ്യ നൽകിയാണ്‌ എൻഡോസ്കോപ്പി പൂർത്തിയാക്കിയത്.

ഉദരരോഗവിദഗ്ധൻ ഡോ. ഫിലിപ്പ് അഗസ്റ്റിൻ, ഡോ. നിബിൻ നഹാസ്, ഡോ. സാനു സാജൻ, ഡോ. രാധികാനായർ എന്നിവർ ചികിത്സയിൽ പങ്കാളികളായി.

കേക്കുകളിൽ അലങ്കാരങ്ങൾക്കായി ചെയ്യുന്ന വസ്തുക്കൾ അപകടം ഉണ്ടാക്കാൻ സാധ്യതയുള്ളതിനാൽ രക്ഷിതാക്കൾ ശ്രദ്ധിക്കണമെന്ന് ഡോക്ടർമാർ പറഞ്ഞു.

The #swallowed #metal #material was taken out #along with the #cake

Next TV

Related Stories
#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

Apr 27, 2024 09:34 AM

#arrested | നൈറ്റ് കഫേ അടിച്ചു തകർത്ത് ജീവനക്കാരെ ആക്രമിച്ചു പര‌ുക്കേൽപിച്ച യുവതിയും സംഘവും അറസ്റ്റിൽ

തുടർന്നു ലീന പനമ്പിള്ളിനഗറിൽത്തന്നെ ഉണ്ടായിരുന്ന യുവാക്കളെ കൂട്ടിയെത്തി രാത്രി പത്തേകാലോടെ അക്രമം...

Read More >>
#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

Apr 27, 2024 09:10 AM

#pollingstations | വിവിധ പോളിങ്‌ സ്‌റ്റേഷനുകളിൽ വോട്ടിങ്‌ യന്ത്രം പണിമുടക്കി;പലരും വോട്ട്‌ ചെയ്യാതെ മടങ്ങി

പലരും വോട്ട്‌ ചെയ്യാതെ മടങ്ങി. 113–-ാംബൂത്തിൽ തുടക്കത്തിൽത്തന്നെ യന്ത്രം തകരാറിലായി. 885–--ാംക്രമനമ്പറുകാരൻ വോട്ട് ചെയ്യാൻ ശ്രമിച്ചപ്പോൾ യന്ത്രം...

Read More >>
#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ  69.42 ശതമാനം

Apr 27, 2024 09:05 AM

#LokSabhaElections | ലോക്‌സഭാ തെരഞ്ഞെടുപ്പ്‌ ;പോളിങ് കുറഞ്ഞു ,
 ജില്ലയിൽ 69.42 ശതമാനം

71.38 ശതമാനം പുരുഷന്മാരും 67.87 ശതമാനം സ്‌ത്രീകളും 32.25 ശതമാനും ട്രാൻസ്‌ജെൻഡേഴ്‌സും വോട്ട്‌...

Read More >>
#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

Apr 27, 2024 08:58 AM

#GregoriosBava | ഗ്രിഗോറിയോസ് ബാവായുടെ 343–--ാം ശ്രാദ്ധപ്പെരുന്നാൾ ഇന്ന്‌

ഫാ. വർഗീസ് പൈനാടത്ത്, ഫാ. എബ്രഹാം ചെമ്പോത്തുകുടി, ഫാ. യൽദോ തൈപറമ്പിൽ, സെക്രട്ടറി നിബു കുര്യൻ അമ്പൂക്കൻ, ഇ എ ജേക്കബ് ഈരാളിൽ എന്നിവരും ഇടവകാംഗങ്ങളും...

Read More >>
#piravom | പിറവത്ത്‌ പോളിങ്‌ സമാധാനപരം

Apr 27, 2024 08:55 AM

#piravom | പിറവത്ത്‌ പോളിങ്‌ സമാധാനപരം

ഇടയാർ പബ്ലിക് ലൈബ്രറിയിലെ 161–-ാംബൂത്തിൽ പോളിങ്‌ താമസിച്ചാണ് തുടങ്ങിയത്. ബൂത്തുകൾ കേന്ദ്രീകരിച്ച് പൊലീസിന്റെ പ്രത്യേക പട്രോളിങ് സംഘം...

Read More >>
#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

Apr 26, 2024 08:02 PM

#Complaint | രാ​യ​മം​ഗ​ലം പ​ഞ്ചാ​യ​ത്തി​ലെ മ​ല​മു​റി മ​ല​യി​ല്‍ മ​ണ്ണെ​ടു​പ്പ് വ്യാ​പ​മാ​കു​ന്ന​താ​യി പ​രാ​തി

മ​ല​മു​റി മ​ല​യി​ല്‍ ഉ​ൾ​പ്പെ​ടെ അ​ന്ന് മ​ണ്ണെ​ടു​പ്പു​ണ്ടാ​യി​രു​ന്നു. പ്ര​തി​ഷേ​ധ​ത്തെ തു​ട​ര്‍ന്ന് നി​ര്‍ത്തി​വെ​ച്ച ഖ​ന​നം വീ​ണ്ടും...

Read More >>
Top Stories