അങ്കമാലി : (piravomnews.in) കർഷകഭേരി കറുകുറ്റി പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ കോരമന പാടത്ത് കൊയ്ത്തുത്സവം നടത്തി.

സ്റ്റീഫൻ കോയിക്കര, പി അജീഷ് കുമാർ എന്നിവർ ചേർന്ന് നടത്തിയ നെൽക്കൃഷിയുടെ വിളവെടുപ്പ് കർഷകഭേരി ഏരിയ ചെയർമാൻ കെ കെ ഷിബു ഉദ്ഘാടനം ചെയ്തു. സഹകരണബാങ്ക് പ്രസിഡന്റ് കെ കെ ഗോപി അധ്യക്ഷനായി.
കെഎസ്‌കെടിയു ഏരിയ സെക്രട്ടറി കെ പി റെജിഷ്, ഡിവൈഎഫ്ഐ ബ്ലോക്ക് പ്രസിഡന്റ് റോജിസ് മുണ്ടപ്ലാക്കൽ, കർഷകസംഘം ഏരിയ ജോയിന്റ് സെക്രട്ടറി ബൈജു പറപ്പിള്ളി, പഞ്ചായത്ത് അംഗങ്ങളായ ജോണി മൈപ്പാൻ, രനിത ഷാബു എന്നിവർ സംസാരിച്ചു.
A #harvest #festival was held in the #Koramana #field
