വൈപ്പിൻ : (piravomnews.in) പള്ളിപ്പുറം സെന്റ് മേരീസ് ഹൈസ്കൂളിലെ സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് വിദ്യാർഥികൾ ‘പറവകൾക്കൊരു തണ്ണീർ പാത്രം’ പദ്ധതിക്ക് തുടക്കംകുറിച്ചു.
കനത്ത ചൂട് തുടരുന്ന സാഹചര്യത്തിൽ പക്ഷികൾക്ക് വെള്ളം കുടിക്കാൻ വിവിധ സ്ഥലങ്ങളിൽ പാത്രങ്ങൾ സ്ഥാപിക്കുന്നതാണ് പദ്ധതി.
സ്കൗട്ട്സ് ആൻഡ് ഗൈഡ്സ് പരിചിന്തൻ ദിനത്തോടനുബന്ധിച്ചാണ് പദ്ധതി നടപ്പാക്കിയത്. പ്രധാന അധ്യാപകൻ സേവ്യർ പുതുശേരി ഉദ്‌ഘാടനം ചെയ്തു.
സ്കൗട്ട് മാസ്റ്റർ നിമ്മി ജോയി, ഗൈഡ് ക്യാപ്റ്റൻ സി എ മിനി, കബ് മാസ്റ്റർ പി എ ഫസീല, ബുൾബുൾ ഫ്ലോക്ക് ലീഡർ വിനീത പീറ്റർ, ബണ്ണീസ് ലീഡർ റോസി ജോയി എന്നിവർ സംസാരിച്ചു.
The 'Water Bowl for Birds' #project was #started