പിറവം∙ ഇരുചക്ര വാഹനമോഷണങ്ങൾ, ഇടവിട്ടെന്ന നിലയിൽ ആരാധനാലയങ്ങളിൽ മോഷണങ്ങൾ, അടഞ്ഞു കിടക്കുന്ന വീടുകൾ കുത്തിത്തുറന്നുള്ള മോഷണങ്ങൾ..... മേഖലയിൽ മാസങ്ങളായി മോഷണ സംഘം വിലസുന്നതോടെ നാട്ടുകാർ കടുത്ത ആശങ്കയിൽ.

തുടർച്ചയായ സംഭവങ്ങളിലൊന്നും ആരെയും പിടികൂടാനായിട്ടില്ല. കളമ്പൂർ മേഖലയിൽ കാർഷിക വിളകൾ രാത്രി നഷ്ടപ്പെടുന്നുണ്ട്. അടയ്ക്ക, ഒട്ടുപാൽ, തേങ്ങ തുടങ്ങിയവയാണു നഷ്ടപ്പെടുന്നത്.
ബൈക്കിൽ സഞ്ചരിച്ചു മാല പൊട്ടിച്ചു കടക്കുന്ന സംഘങ്ങളും കളത്തിലുണ്ട്.ശനി രാത്രി താലൂക്ക് ആശുപത്രി പരിസരത്തു നിന്നു ഇരുചക്ര വാഹനം നഷ്ടപ്പെട്ടതാണ് ഒടുവിലുണ്ടായ സംഭവം.11 മണിക്കു ശേഷമാണ് മോഷണം നടന്നതെന്നാണു കരുതുന്നത്.
പിറവം ടൗണിൽ വീട്ടുമുറ്റത്തു പാർക്കു ചെയ്തിരുന്ന ബൈക്ക് നഷ്ടപ്പെട്ടത് അടുത്തയിടെയാണ്. പള്ളിക്കവലയിൽ ധനകാര്യ സ്ഥാപനത്തിന്റെ പാർക്കിങ് ഏരിയയിൽ നിന്നു പിന്നാലെ ബൈക്ക് കാണാതായി.
#piravom in concern; #Theft continues
