കോതമംഗലം : (piravomnews.in) ദേശീയപാത വികസനത്തിനു നിർമാണ പ്രവർത്തനങ്ങൾ നടക്കുന്നതിനാൽ നഗരസഭയിലും കവളങ്ങാട് പഞ്ചായത്തിലും വ്യാപകമായി ജല അതോറിറ്റിയുടെ പൈപ്പ് പൊട്ടി ശുദ്ധജല വിതരണം താറുമാറായി.
മണ്ണുമാന്തി യന്ത്രം ഉപയോഗിച്ചു കാന കീറിയിടത്തെല്ലാം പൈപ്പ് പൊട്ടി ജലനഷ്ടം സംഭവിക്കുകയാണ്. നഗരസഭയിലെ ഒന്നാം വാർഡിലും 19 മുതൽ 31 വരെ വാർഡുകളിലും ദിവസങ്ങളായി വെള്ളം ലഭിക്കുന്നില്ല. നഗരത്തിൽ ടിബിക്കുന്നിലെ ജലസംഭരണിയിലേക്കുള്ള പൈപ്പിനും നാശമുണ്ടായി.
കവളങ്ങാട് പഞ്ചായത്തിൽ നെല്ലിമറ്റം മുതൽ നേര്യമംഗലം വരെ പ്രശ്നങ്ങളുണ്ട്. പൊട്ടിയ പൈപ്പുകൾ നന്നാക്കാനുള്ള കാലതാമസം വേനൽക്കാലത്തു ജനത്തെ ദുരിതത്തിലാക്കുകയാണ്.
#NationalHighway #Development: #Water supply is #interrupted due to #burst #pipe in #Kothamangalam