#arrest | യുവതിയുടെ മരണം കൊലപാതകം : ഭർത്താവ് കസ്റ്റഡിയിൽ

#arrest | യുവതിയുടെ മരണം കൊലപാതകം : ഭർത്താവ് കസ്റ്റഡിയിൽ
Dec 27, 2023 07:26 PM | By Amaya M K

ചോറ്റാനിക്കര: (piravomnews.in) യുവതിയെ ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ട സംഭവത്തിൽ പോലീസ് നടത്തിയ ശാസ്ത്രീയ അന്വേഷണത്തിൽ കൊലപാതകം ആണെന്ന് കണ്ടെത്തി.

ഇതുമായി ബന്ധപ്പെട്ട് ഭർത്താവ് ചോറ്റാനിക്കര എരുവേലി ഭാഗത്ത് പാണക്കാട്ട് വീട്ടിൽ ഷൈജു (37) ചോറ്റാനിക്കര പോലീസ് അറസ്റ്റ് ചെയ്തു.25നാണ് സംഭവം നടന്നത് ഇയാളുടെ ഭാര്യ ശാരി വീട്ടിലെ കിടപ്പുമുറിയിലെ കഴക്കോലിൽ തൂങ്ങി ആത്മഹത്യ ചെയ്ത നിലയിൽ കാണപ്പെട്ടു എന്നാണ് പോലീസിൽ ലഭിച്ച പരാതി.

രക്ഷിക്കുന്നതിനു വേണ്ടി ഭർത്താവ് ഷാൾ മുറിച്ച് ശാരിയെ ചോറ്റാനിക്കരയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചുവെന്നും പറഞ്ഞു.തുടർന്ന് ജില്ലാ പോലീസ് മേധാവി വൈഭവ് സക്സേനയുടെ മേൽനോട്ടത്തിൽ പ്രത്യേക ടീം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് സംഭവം കൊലപാതകമാണെന്ന് തെളിഞ്ഞത്.

ഭാര്യയെ സംശയത്തിന്റെ പേരിൽ കഴുത്തിൽ ഷാൾ കൊണ്ട് മുറുക്കി കൊലപ്പെടുത്തുകയായിരുന്നു. 25 ന് ഉച്ചയോടെ മദ്യപിച്ചെത്തിയ ഷൈജു ഭാര്യയെ ബലമായി മദ്യം കുടിപ്പിച്ചു. തുടർന്ന് അവശനിലയിലായ ശാരിയെ കഴുത്തിൽ ചുരിദാറിന്റെ ഷാൾ മുറുക്കി . മരണം ഉറപ്പാക്കാൻ ശാരി ധരിച്ചിരുന്ന നൈറ്റി വായിലും, മൂക്കിലും ചേർത്ത് അമർത്തി.

തുടർന്ന് ആത്മഹത്യയാണെന്ന് വരുത്തിത്തീർക്കാൻ ഷാളുകൾ കൂട്ടിക്കെട്ടി കിടപ്പുമുറിയുടെ കഴക്കോലിൽ കെട്ടിത്തൂക്കാൻ ശ്രമിച്ചു. അതിന് കഴിയാതെ വന്നപ്പോൾ ആത്മഹത്യ ചെയ്തതാണെന്ന് വരുത്തിത്തീർക്കാൻ ചോറ്റാനിക്കരയിലെ ആശുപത്രിയിൽ എത്തിക്കുകയായിരുന്നു.

പോസ്റ്റ് മോർട്ടം ചെയ്ത ഡോക്ടറുടെ മൊഴിയും , സംഭവസ്ഥലത്തെ തെളിവും, ഷൈജുവിന്റെ മൊഴിയും, സാക്ഷിമൊഴികളും അന്വേഷണത്തിന് നിർണ്ണായകമായി. പ്രണയ വിവാഹമായിരുന്നു ഇവരുടേത്.

പുത്തൻകുരിശ് ഡി.വൈ.എസ്.പി ടി.ബി വിജയൻ , ഇൻസ്പെക്ടർമാരായ കെ.പി ജയപ്രസാദ്, കെ ജി ഗോപകുമാർ, ഡി.എസ് ഇന്ദ്ര രാജ്, വി.രാജേഷ് കുമാർ, എ.എസ്. ഐ ബിജു ജോൺ സി.പി.ഒ രൂപഷ്തുടങ്ങിയവരായിരുന്നു അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. പ്രതിയെ തെളിവെടുപ്പിനായി കസ്റ്റഡിയിൽ വാങ്ങും.

#Woman's death #murder: #Husband in #custody

Next TV

Related Stories
#pocso | പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

Sep 14, 2024 07:15 AM

#pocso | പതിനേഴുകാരിയെ പ്രണയം നടിച്ച് പീഡിപ്പിച്ച കേസിൽ പ്രതിക്ക് ശിക്ഷ വിധിച്ച് കോടതി

പിഴ ഒടുക്കാതിരുന്നാൽ 30 മാസം അധിക കഠിന തടവും ശിക്ഷ വിധിച്ചിട്ടുണ്ട്. 2022 ലായിരുന്നു കേസിനാസ്പദമായ സംഭവങ്ങളുടെ...

Read More >>
#criminals | ഇനി കുറ്റകൃത്യത്തിൽ ഉൾപ്പെടില്ലെന്ന്‌ പൊലീസുമായി ബോണ്ട്‌ ഒപ്പിട്ടത്‌ നാനൂറോളം കുറ്റവാളികൾ

Sep 14, 2024 07:00 AM

#criminals | ഇനി കുറ്റകൃത്യത്തിൽ ഉൾപ്പെടില്ലെന്ന്‌ പൊലീസുമായി ബോണ്ട്‌ ഒപ്പിട്ടത്‌ നാനൂറോളം കുറ്റവാളികൾ

ബോണ്ട്‌ ഒപ്പിടേണ്ട കുറ്റവാളികളുടെ റിപ്പോർട്ട്‌ പൊലീസ്‌ സ്‌റ്റേഷൻ ചുമതലയുള്ള ഇൻസ്‌പെക്ടർ എസിപിക്ക്‌ നൽകും. എസിപിയാണ്‌ ഇത്‌ സബ്‌ ഡിവിഷണൽ...

Read More >>
#onlinescam | എംഎൽഎയുടെ പക്കൽനിന്ന് ഓൺലൈൻവഴി പണം തട്ടാൻ ശ്രമം

Sep 14, 2024 06:51 AM

#onlinescam | എംഎൽഎയുടെ പക്കൽനിന്ന് ഓൺലൈൻവഴി പണം തട്ടാൻ ശ്രമം

കോള്‍ കട്ട് ചെയ്തശേഷം സബീന ഭർത്താവായ അൻവർ സാദത്തിനെയും മകളെയും വിവരമറിയിച്ചു. പാകിസ്ഥാനില്‍നിന്നാണ് എന്ന രീതിയിലാണ് എംഎല്‍എയുടെ ഭാര്യക്ക്‌...

Read More >>
#Tripunithura | ഓണാവേശത്തിൽ തൃപ്പൂണിത്തുറ

Sep 14, 2024 06:40 AM

#Tripunithura | ഓണാവേശത്തിൽ തൃപ്പൂണിത്തുറ

മൂവാറ്റുപുഴ ബഥനിപ്പടി കോളാതുരുത്ത് കുണ്ടുവേലിൽ രാജപ്പന്റെ മകൻ അഖിലാണ് വ്യത്യസ്ത ഓണത്തപ്പന്മാരെ...

Read More >>
#ExciseRaid | മാമലക്കണ്ടത്ത് എക്സൈസ് റെയ്ഡ്: വാറ്റുകേന്ദ്രം തകർത്തു

Sep 13, 2024 08:36 PM

#ExciseRaid | മാമലക്കണ്ടത്ത് എക്സൈസ് റെയ്ഡ്: വാറ്റുകേന്ദ്രം തകർത്തു

മാമലക്കണ്ടത്തെ മുനിപ്പാറയിലെ കുത്തനെയുള്ള മലയിടുക്കിലെ വെള്ളച്ചാലിലാണ് വാറ്റുകേന്ദ്രം...

Read More >>
#KeralaBlasters | ആവേശമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ വടംവലി ; ആദ്യ മത്സരം തിരുവോണ ദിനത്തിൽ

Sep 13, 2024 08:10 PM

#KeralaBlasters | ആവേശമായി ബ്ലാസ്റ്റേഴ്‌സ് താരങ്ങളുടെ വടംവലി ; ആദ്യ മത്സരം തിരുവോണ ദിനത്തിൽ

മൂന്നുതവണ ഫൈനലിലും രണ്ടുതവണ നോക്കൗട്ടിലും വീണ ടീമിന് ഇത്തവണ ആരാധകർക്കിടയിൽ മതിപ്പുണ്ടാക്കിയേ...

Read More >>
Top Stories