---
title: " #foodpoisoning | ആലുവയിൽ ഭക്ഷ്യവിഷബാധയെ തുടർന്നു 12 പേർ ചികിത്സ തേടി"
english_title: "12 #people #sought #treatment #following #foodpoisoning in #Aluva"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/167826/12-people-sought-treatment-following-foodpoisoning-in-aluva"
published_at: "2023-12-08T14:08:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6572d6357dd10_poison.jpg"
keywords: []
---

#  #foodpoisoning | ആലുവയിൽ ഭക്ഷ്യവിഷബാധയെ തുടർന്നു 12 പേർ ചികിത്സ തേടി

> **Lead Summary:** **ആലുവ:** ആലുവയിൽ ഭക്ഷ്യവിഷബാധയെ തുടർന്നു 12 പേർ ചികിത്സ തേടി. ആലുവയിലെ പറവൂർ കവലയിലെ ബിരിയാണി മഹൽ ഹോട്ടലിൽനിന്ന് അൽഫാം കഴിച്ചവർക്കാണു ഭക്ഷ്യവിഷബാധയുണ്ടായത്.

## Article Content

**ആലുവ:** ആലുവയിൽ ഭക്ഷ്യവിഷബാധയെ തുടർന്നു 12 പേർ ചികിത്സ തേടി. ആലുവയിലെ പറവൂർ കവലയിലെ ബിരിയാണി മഹൽ ഹോട്ടലിൽനിന്ന് അൽഫാം കഴിച്ചവർക്കാണു ഭക്ഷ്യവിഷബാധയുണ്ടായത്.

രാവിലെ മുതൽ ഛർദിയും വയറുവേദനയും അനുഭവപ്പെടുകയായിരുന്നു. തുടർന്നു ചികിത്സതേടി. ഒൻപതുപേർ ആലുവ ആരോഗ്യാലയം ആശുപത്രിയിലും ഒരാൾ പറവൂർ ഡോൺബോസ്കോ ആശുപത്രിയിലും രണ്ടുപേർ ആലുവ നജാത്തിലും ചികിത്സയിലാണ്.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/167826/12-people-sought-treatment-following-foodpoisoning-in-aluva)