പിറവം : (piravomnews.in) സ്വപ്നം കണ്ട ആകാശയാത്രയ്ക്കും പരിശീലനത്തിനും അവസരം കിട്ടിയ സന്തോഷത്തിലാണ് പിറവത്തെ എൻസിസി കേഡറ്റുകൾ.

എയർ വിങ് എൻസിസി പദ്ധതിയുടെ ഭാഗമായി പിറവം എംകെഎം ഹയർ സെക്കൻഡറി സ്കൂളിലെ കേഡറ്റുകൾക്കാണ് വിമാനം പറത്താനും മറ്റ് സാങ്കേതിക കാര്യങ്ങൾക്കും പരിശീലനം കിട്ടിയത്.
സെൻ മൈക്രോലൈറ്റ് എയർക്രാഫ്റ്റിൽ കൊച്ചി നാവികസേനാ ആസ്ഥാനത്ത് നടത്തിയ പരിശീലനത്തിൽ ലാൻഡിങ്, ടേക് ഓഫ്, വിമാനത്തിൽ ഉപയോഗിക്കുന്ന വിവിധ എയർ ഇൻസ്ട്രുമെന്റ്സ് എന്നിവ അടുത്തറിഞ്ഞു.
കൊച്ചി നഗരത്തിന്റെ ആകാശദൃശ്യം കോക്പിറ്റിലിരുന്ന് കാണാനുമായി. 10 പേരടങ്ങുന്ന ബാച്ചുകളായാണ് പരിശീലനം. കമാൻഡിങ് ഓഫീസർ ഗ്രൂപ്പ് ക്യാപ്റ്റൻ ഉദയ് രവി, സ്കൂൾ എൻസിസി ഓഫീസർ എബിൻ കുര്യാക്കോസ് എന്നിവർ നേതൃത്വം നൽകി.
The former #NCC #cadets are #happy that they got the #opportunity for their #dream #flight and training
