പിറവം : (piravomnews.in) രാമമംഗലം പഞ്ചായത്തിലെ 13–--ാംവാർഡ് ഉപതെരഞ്ഞെടുപ്പിന് എൽഡിഎഫ് സ്വതന്ത്രസ്ഥാനാർഥി പ്രസന്ന ഹരിചന്ദ്രൻ പൂക്കോട്ട് നാമനിർദേശപത്രിക നൽകി.
എൽഡിഎഫ് നേതാക്കളായ സുമിത് സുരേന്ദ്രൻ, പി എസ് മോഹനൻ, പി ജി മോഹനൻ, എം എ ഏലിയാസ്, ജിജോ ഏലിയാസ്, എം പി ജോയി എന്നിവർ ഒപ്പമുണ്ടായി. പഞ്ചായത്ത് പ്രസിഡന്റായിരുന്ന 13–-ാംവാർഡ് അംഗം കോൺഗ്രസിലെ ഇ പി ജോർജ് വാഹനാപകടത്തിൽ മരിച്ച ഒഴിവിലാണ് ഉപതെരഞ്ഞെടുപ്പ്.
എൽഡിഎഫ് അഞ്ച്, യുഡിഎഫ് അഞ്ച്, ബിജെപി ഒന്ന്, സ്വതന്ത്ര ഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. സ്വതന്ത്ര അംഗത്തെയും കൂട്ടിയാണ് നിലവിൽ യുഡിഎഫ് ഭരണം. യുഡിഎഫ് സ്ഥാനാർഥി ആൻറോസ് പി സ്കറിയയും പത്രിക നൽകി. ഡിസംബർ 12നാണ് ഉപതെരഞ്ഞെടുപ്പ്.
#Ramamangalam #by-election: #Prasanna #Harichandran has filed #papers