ഇലഞ്ഞി : (piravomnews.in) യുവാവിനെ മർദ്ദിച്ച് മൊബൈൽ കവർന്ന പ്രതികളെ തെളിവിടപ്പിന് എത്തിച്ചു.
ഇലഞ്ഞി സ്വദേശിയായ യുവാവിനെ മർദ്ദിച്ച് അവശനാക്കി മൊബൈൽ ഫോണുകളുമായി കടന്നു കളഞ്ഞ കേസിൽ പിടിയിലായ പ്രതികളെയാണ് പോലീസ് തെളിവെടുപ്പിന് കൊണ്ടു വന്നത്.
കോട്ടയം വെള്ളിലപ്പിള്ളി പേഴത്തിനാൽ പി.എസ്.ജിഷ്ണു (21), കോട്ടയം ഭരണങ്ങാനം ചെറിയമ്മാക്കൽ ലിബിൻ ജോസ് (27), കോട്ടയം കരൂർ മഠത്ത്‌ശ്ശേരിയിൽ തോമസ് (21) എന്നിവരാണ് പോലീസ് പിടികൂടിയത്. ഇലഞ്ഞി പാറയിൽ ജസ്റ്റിൻ മാത്യൂവിന്റെ കൈവശമുണ്ടായിരുന്ന മൊബൈൽ ഫോണുകളാണ് ജസ്റ്റിനെ മർദ്ദിച്ചു അവശനാക്കിയ ശേഷം പ്രതികൾ പിടിച്ചു വാങ്ങിയത്.
കഴിഞ്ഞ മാസം നാലിന് ഉച്ചയ്ക്ക് 12.20 ന് ആണ് സംഭവം. ഇലഞ്ഞി ഭാഗത്ത് നിന്നും വീട്ടിലേക്ക് വരികയായിരുന്ന ജസ്റ്റിനെ വഴിയരികിൽ കാത്തുനിന്ന് മൂവർ സംഘം പിടിച്ചുനിർത്തി മർദ്ദിക്കുകയും കയ്യിലുണ്ടായിരുന്ന രണ്ട് മൊബൈൽ ഫോണുകളുമായി കടന്നു കളയുകയായിരുന്നു.
ക്രൂരമായി മർദ്ദനമേറ്റ് ആവശ്യമായ ജസ്റ്റിനെ സമീപവാസികളും വീട്ടുകാരും ചേർന്ന് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
The #accused who beat up a #youth and #robbed him of his #mobilephone in Ilanji have been #brought for #evidence