---
title: "#piravom | പിറവത്ത് മാലിന്യം തള്ളൽ തുടരുന്നു;രാമമംഗലത്തു നാട്ടുകാർ പ്രതിഷേധത്തിൽ"
english_title: "#Reportedly, the #police lost #valuable #information in the #cyber #attack"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/158809/reportedly-the-police-lost-valuable-information-in-the-cyber-attack"
published_at: "2023-11-02T10:26:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/6543310087640_wate.jpg"
keywords: []
---

# #piravom | പിറവത്ത് മാലിന്യം തള്ളൽ തുടരുന്നു;രാമമംഗലത്തു നാട്ടുകാർ പ്രതിഷേധത്തിൽ

> **Lead Summary:** **പിറവം : ** മറ്റു സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യം റോഡരികിലും ജനവാസമേഖലയിലും തള്ളുന്നതു പതിവായതോടെ രാമമംഗലത്തു നാട്ടുകാർ പ്രതിഷേധത്തിൽ.

## Article Content

**പിറവം : ** മറ്റു സ്ഥലങ്ങളിൽ നിന്നുള്ള മാലിന്യം റോഡരികിലും ജനവാസമേഖലയിലും തള്ളുന്നതു പതിവായതോടെ രാമമംഗലത്തു നാട്ടുകാർ പ്രതിഷേധത്തിൽ.

ഇടപ്പള്ളിയിലെ ഫ്ലാറ്റിൽ നിന്നുള്ള മാലിന്യം ചാക്കിൽ നിറച്ചു ആശുപത്രിപ്പടിയിലെ ബസ് സ്റ്റാൻഡിൽ ഉപേക്ഷിച്ചതാണ് ഒടുവിലുണ്ടായ സംഭവം.

കുടുംബശ്രീയുടെ പരാതിയെ തുടർന്നു പൊലീസ് ഇടപെട്ടാണു ഒടുവിൽ മാലിന്യം നീക്കം ചെയ്തത്. അന്വേഷണത്തിൽ രാമമംഗലം പഞ്ചായത്ത് അഞ്ചാം വാർഡിൽ താമസിക്കുന്ന ബിജു കൊണ്ടു വന്നതാണിതെന്നു സ്ഥിരീകരിച്ചു. പ്രതിക്കെതിരെ കേസെടുത്തു.

മാലിന്യ നീക്കത്തിനു കരാറെടുക്കുന്നവർ പിന്നീടു രാമമംഗലത്തു ഒഴിഞ്ഞ പ്രദേശങ്ങളിലും പുഴയിലും എല്ലാം മാലിന്യ‌ം ഉപേക്ഷിക്കുന്നതാണു പതിവ്. ബസ് സ്റ്റാൻഡിൽ 2 ആഴ്ച മുൻപാണു ചാക്കു കെട്ടുകൾ ശ്രദ്ധയിൽ പെട്ടത്. പരാതി നൽകിയെങ്കിലും ആദ്യ ഘട്ടത്തിൽ നടപടി ഉണ്ടായില്ല. 

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/158809/reportedly-the-police-lost-valuable-information-in-the-cyber-attack)