Oct 20, 2023 08:17 AM

മുളന്തുരുത്തി: (piravomnews.in) ജോലിക്ക് നിന്ന വീട്ടിലെ 15 പവൻ സ്വർണാഭരണം മോഷ്ടിച്ച കേസിൽ നെടുമങ്ങാട് വലിയ മലയിൽ വീട്ടിൽ സൗമ്യ നായരെ (29)പോലീസ് അറസ്റ്റ് ചെയ്തു.

പൈങ്ങാരപ്പിള്ളി ശോഭനിലയത്തിൽ വിജയന്റെ വീട്ടിൽ നിന്നാണ് സൗമ്യ ആഭരണങ്ങൾ മോഷ്ടിച്ചത്. നെടുമങ്ങാട് മാതാ ജ്വല്ലറി, പിറവം ജെജെ ജ്വല്ലറി എന്നീ സ്ഥാപനങ്ങളിൽ നടത്തിയ തെളിവെടുപ്പിൽ 9 പവൻ പോലീസ് കണ്ടെടുത്തു. ബാക്കി സ്വർണാഭരണങ്ങൾ കണ്ടെത്താൻ ഇനിയും തെളിവെടുപ്പ് നടത്തുമെന്ന് പോലീസ് പറഞ്ഞു.

വയോധികരായ വിജയനെയും ഭാര്യ ശോഭയെയും ശുശ്രൂഷിക്കാൻ വീട്ടിൽ ജോലിക്ക് നിന്നിരുന്ന സൗമ്യ ഏപ്രിൽ മാസത്തിൽ നാലു പവൻ സ്വർണാഭരണം മോഷ്ടിച്ചിരുന്നുവെങ്കിലും വീടിന്റെ പണി നടക്കുന്നതിനാൽ വീട്ടുകാർക്ക് സംശയം തോന്നിയിരുന്നില്ല. പിന്നീട് പല ഘട്ടങ്ങളിലായി 15 പവൻ കൈക്കലാക്കുകയായിരുന്നു. വീട്ടുകാരുമായി ഉള്ള സൗഹൃദം മുതലെടുത്ത് മോഷണം നടത്തുകയായിരുന്നു.

വിജയന്റെ മകൻ പ്രവീണും കുടുംബവും ബാംഗ്ലൂരിലാണ്. കുറച്ചു ദിവസങ്ങൾക്കു മുമ്പ് നാട്ടിലെത്തിയപ്പോഴാണ് സ്വർണാഭരണങ്ങൾ മോഷണം പോയതായി അറിഞ്ഞത്. മോഷണത്തിനു ശേഷം ജോലി മതിയാക്കി നാട്ടിലേക്ക് പോയ സൗമ്യയെ നിരവധിതവണ വീട്ടുകാർ ബന്ധപ്പെട്ടിരുന്നുവെങ്കിലും. ഫോൺ സ്വിച്ച് ഓഫ് ആക്കി വയ്ക്കുകയായിരുന്നു.

മോഷണം നടത്തിയത് സൗമ്യ ആണെന്ന് സംശയത്തിൽ മുളന്തുരുത്തി എസ്എയ്ക്ക് പരാതി നൽകുകയായിരുന്നു. പോലീസ് സൗമ്യയുമായി ബന്ധപ്പെട്ടുവെങ്കിലും സ്റ്റേഷനിലേക്ക് വരുവാൻ കൂട്ടാക്കിയില്ല. മുളന്തുരുത്തി എസ് എയുടെ നേതൃത്വത്തിൽ നെടുമങ്ങാട് സ്വദേശി സൗമ്യയെ വീട്ടിൽ നിന്ന് കസ്റ്റഡിയിലെടുക്കുകയായിരുന്നു.


A #domestic #worker was #arrested for stealing gold #jewelery from the house where she #worked in #Mulanthuruthi

Next TV

Top Stories