ചോറ്റാനിക്കര : (piravomnews.in) നിർത്തിയിട്ട ലോറിക്കു പിന്നിൽ കാർ ഇടിച്ച് യാത്രികരായ 3 പേർക്ക് പരുക്ക്.
സിസ്റ്റർ മരിയ സെബാസ്റ്റ്യൻ, ത്രേസ്യ ഫ്രാൻസിസ്, കാർ ഓടിച്ച അഭിലാഷ് എന്നിവർക്കാണ് പരുക്കേറ്റത്. വട്ടുക്കുന്ന് ജംക്‌ഷനു സമീപമായിരുന്നു അപകടം.
ഇവരെ എറണാകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. കണ്ടനാട് പളളിയിൽ പോയി എറണാകുളം ഭാഗത്തേക്ക് വരുന്ന വഴി ഉച്ചയ്ക്ക് 2.45 നായിരുന്നു അപകടം.
3 #passengers were #injured when a car hit behind a #stopped #lorry