പിറവം : (piravomnews.in) ശക്തമായ മഴയിൽ പുഴയിലും കൈവഴികളിലും ജല നിരപ്പ് ഉയർന്നതോടെ പാടശേഖരങ്ങളിൽ വെള്ളക്കെട്ട്. 96 മില്ലീമീറ്റർ മഴയാണ് ഇന്നലെ പിറവത്തു മഴമാപിനിയിൽ രേഖപ്പെടുത്തിയത്. 6 അടി ഉയരത്തിൽ പുഴയിൽ ജലനിരപ്പ് ഉയർന്നു.

കിഴക്കൻ മേഖലയിൽ മഴ കനത്തതോടെ ചെളി കലർന്നു ചുവപ്പു നിറത്തിലാണു പുഴ ഒഴുകുന്നത്. രാമമംഗലത്തു പാടശേഖരങ്ങളിൽ രണ്ടാം വിള നെൽക്കൃഷിക്കു മുന്നോടിയായി തയാറാക്കിയിരുന്ന ഞാറു വെള്ളം മൂടി.
പെയ്ത്തു വെള്ളം പാടത്തു കെട്ടി നിൽക്കുന്നതാണു വെള്ളക്കെട്ടിനു കാരണം. പ്രധാന പാടശേഖരമായ കടവു പാടശേഖരം ഉൾപ്പെടെ വെള്ളക്കെട്ട് നേരിടുന്നുണ്ട്. കഴിഞ്ഞ മാസം മഴ കുറഞ്ഞതോടെ വൈകിയാണ് ഉഴവും ഞാറു തയാറാക്കുന്നതും ആരംഭിച്ചത്.
#Waterlogged #paddies in #Piravam area; 96 cm of #rain was #recorded in #Piravam #yesterday
