കൊച്ചി : (piravomnews.in) കുടുംബശ്രീ അംഗങ്ങൾ വീണ്ടും പഠിതാക്കളായി സ്കൂളിലേക്ക്. കുടുംബശ്രീ ത്രിതല സംഘടനാസംവിധാനം കൂടുതൽ ശക്തിപ്പെടുത്തുന്നതിന് ആരംഭിക്കുന്ന ‘തിരികെ സ്കൂളിൽ' പദ്ധതി ഇന്ന് തുടങ്ങും.

വർഷങ്ങൾക്കുമുമ്പ് പടിയിറങ്ങിയ സ്കൂളുകളിലേക്ക് ബാഗും കുടയും യൂണിഫോമും പഴയകാലത്തിന്റെ ഓർമകളുമായി അവർ വീണ്ടുമെത്തും. പദ്ധതിയുടെ ജില്ലാ ഉദ്ഘാടനം കളമശേരി വിഎച്ച്എസ്എസിൽ രാവിലെ 9.30ന് വ്യവസായമന്ത്രി പി രാജീവ് നിർവഹിക്കും.
ജില്ലയിലെ 29,000 അയൽക്കൂട്ടങ്ങളിലെ നാലുലക്ഷത്തോളം അംഗങ്ങൾ തിരികെ സ്കൂളിലെത്തും. വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് ഡിസംബർ 10 വരെയാണ് പദ്ധതി നടപ്പാക്കുന്ന വിദ്യാഭ്യാസവകുപ്പുമായി സഹകരിച്ച് ഡിസംബർ 10 വരെയാണ് പദ്ധതി നടപ്പാക്കുന്നത്. ഓരോ സിഡിഎസിനും കീഴിലുള്ള വിദ്യാലയങ്ങളിലാണ് ക്ലാസുകൾ നടക്കുക.
അയൽക്കൂട്ടങ്ങളിലെ സൂക്ഷ്മ സാമ്പത്തിക ഉപജീവനം ശക്തിപ്പെടുത്തുക, ഡിജിറ്റൽ സാങ്കേതികവിദ്യയിൽ അവബോധമുണ്ടാക്കുക, സ്ത്രീപദവി ഉയർത്താനുതകുന്ന കാഴ്ചപ്പാട് സൃഷ്ടിക്കുക എന്നിവയും ലക്ഷ്യമിടുന്നു. അവധിദിനങ്ങളിൽ രാവിലെ 9.30 മുതൽ 4.30 വരെയാണ് ക്ലാസ്. ജില്ലാതലത്തിൽ പരിശീലനം ലഭിച്ചവരാണ് ക്ലാസെടുക്കുന്നത്.
9.30ന് അസംബ്ലിയിൽ കുടുംബശ്രീയുടെ മുദ്രാഗീതം ആലപിക്കും. ശേഷം ക്ലാസുകൾ തുടങ്ങും. സംഘാടനശക്തി–-അനുഭവ പാഠങ്ങൾ, അയൽക്കൂട്ടത്തിന്റെ സ്പന്ദനം കണക്കിലാണ്, കൂട്ടായ്മ–-ജീവിതഭദ്രത–- ഞങ്ങളുടെ സന്തോഷം, ഉപജീവനം:- ആശയങ്ങൾ പദ്ധതികൾ, ഡിജിറ്റൽ കാലം എന്നിവയാണ് പാഠ്യവിഷയങ്ങൾ. ഓരോന്നും അഞ്ചു പാഠങ്ങളായി തിരിച്ചാണ് പരിശീലനം. അതത് അയൽക്കൂട്ടത്തിലെ യൂണിഫോമാണ് ധരിക്കേണ്ടത്. എല്ലാവരും ഒരുമിച്ചിരുന്നാകും ഉച്ചഭക്ഷണം. കലാപരിപാടികളും നടത്തും.
#Kudumbashree #members #returned to #school #today as #learners
