നെല്ലിക്കുഴി : (piravomnews.in) ചെറുവട്ടൂരിൽ നബിദിന റാലിക്കിടയിലേക്ക് വിരണ്ടോടിയ പോത്തിന്റെ ആക്രമണത്തിൽ മദ്രസ വിദ്യാർത്ഥികൾ ഉൾപ്പെടെ 5 പേർക്ക് പരിക്കേറ്റു.

ചെറുവട്ടൂർ കോട്ടെപീടിക നൂറുൽ ഇസ്ലാം മദ്രസയ്ക്ക് സമീപം ഇന്ന് രാവിലെയായിരുന്നു സംഭവം. നബിദിന റാലിയിൽ പങ്കെടുക്കാനെത്തിയ സ്ത്രീകൾക്കും കുട്ടികൾക്കുമിടയിലേക്കാണ് പോത്ത് വിരണ്ടോടിയെത്തിയത്.
അക്രമാസക്തമായുള്ള പോത്തിന്റെ വരവുകണ്ട മദ്രസാ വിദ്യാർത്ഥികളടക്കം ചിതറിയോടി. പോത്തിന്റെ ആക്രമണത്തിൽ ഒരു സ്ത്രീക്ക് ഗുരുതരമായും മദ്രസാ വിദ്യാർത്ഥികൾക്ക് നിസാരമായും പരിക്കേറ്റു. പോത്തിനെ ഉടൻതന്നെ പിടിച്ചുകെട്ടിയതിനാൽ വൻഅപകടം ഒഴിവായി.
A #buffalo ran into the #Prophet's day #rally; 5 #people #injured
