ആമ്പല്ലൂർ : (piravomnews.in) കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ അഭിമുഖത്തിൽ നബിദിനാഘോഷം സംഘടപ്പിച്ചു.

കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ ആഭിമുഖ്യത്തിൽ നടന്ന നബിദിനാഘോഷം ജമാഅത്ത് പ്രസിഡന്റ് നിസാർ മേലോത്ത് പതാക ഉയർത്തി. കാഞ്ഞിരമറ്റം പള്ളി ചീഫ് ഇമാം ഷംസുദ്ദീൻ ഫാളിൽ വഹബി ഉദ്ഘാടനം ചെയ്തു. ജമാഅത്ത് ഭാരവാഹികൾ, സ്കീം മെമ്പർമാർ, പ്രാദേശി മഹൽ ഭാരവാഹികൾ, ഉസ്താദുമാർ പങ്കെടുത്തു.
കാഞ്ഞിരമറ്റം മുസ്ലിം ജമാഅത്തിന്റെ കീഴിലുള്ള എല്ലാ പ്രാദേശികിൽ നിന്നും ഘോഷയാത്രയോടെ കാഞ്ഞിരമറ്റം പള്ളി അങ്കണത്തിൽ എത്തി വിദ്യാർത്ഥികളും പ്രാദേശിക മഹൽ അംഗങ്ങളും അണിനിരന്നു. മൗലൂദ് പാരായണം, ദഫ് മുട്ടുകൾ, വിവിധ കലാപരിപാടികൾ നബിദിനവുമായി ബന്ധപ്പെട്ട് പ്രാദേശിക മഹല്ലുകളിൽ നടന്നു.
#Kanjiramattam #Muslim #Jamaat #organized #Nabi #Day #celebration
