#KochiMetro | കൊച്ചി മെട്രോ ചരിത്രത്തിലാദ്യമായി പ്രവർത്തനലാഭം കൈവരിച്ചു;5.35 കോടി 
പ്രവർത്തനലാഭത്തിൽ

#KochiMetro | കൊച്ചി മെട്രോ ചരിത്രത്തിലാദ്യമായി പ്രവർത്തനലാഭം കൈവരിച്ചു;5.35 കോടി 
പ്രവർത്തനലാഭത്തിൽ
Sep 23, 2023 06:27 AM | By Amaya M K

കൊച്ചി : (piravomnews.in)  കൊച്ചി മെട്രോ ചരിത്രത്തിലാദ്യമായി പ്രവർത്തനലാഭം കൈവരിച്ചു. 2022–-23 വർഷത്തിൽ 5.35 കോടി രൂപയുടെ പ്രവർത്തനലാഭമാണ് കൊച്ചി മെട്രോ നേടിയത്‌. മുൻവർഷത്തെ അപേക്ഷിച്ച് വരുമാനത്തിൽ 145 ശതമാനമാണ്‌ വർധന.

പ്രവർത്തനമാരംഭിച്ച് അഞ്ചുവർഷത്തിനുള്ളിൽ പ്രവർത്തനലാഭത്തിലെത്തിയത്‌ അഭിമാനാർഹമായ നേട്ടമായി. കൊച്ചി മെട്രോ 2017 ജൂണിലാണ് സർവീസ് ആരംഭിച്ചത്. ആദ്യമാസം 59,894 പേർ യാത്ര ചെയ്തു. ആഗസ്‌തിൽ യാത്രക്കാരുടെ എണ്ണം 32,603 ആയി കുറഞ്ഞെങ്കിലും ഡിസംബറിൽ 52,254 ആയി ഉയർന്നു. 2018ൽ യാത്രക്കാർ നാൽപ്പതിനായിരത്തോളമായിരുന്നു.

എന്നാൽ, 2019 ഒക്ടോബറിനും ഡിസംബറിനുമിടയിൽ അറുപതിനായിരത്തിലധികം യാത്രക്കാരുണ്ടായി. കോവിഡ് കാലത്ത് 2021 മേയിൽ യാത്രക്കാർ 5300 ആയി കുറഞ്ഞെങ്കിലും പ്രതിസന്ധിക്കുശേഷം ജൂലൈയിൽ 12,000 ആയി ഉയർന്നു. 2022 സെപ്തംബറിനും നവംബറിനുമിടയിൽ ശരാശരി 75,000 യാത്രക്കാരുണ്ടായി. 2023 ജനുവരിയിൽ 80,000 കടന്നു.

പിന്നീട് സ്ഥിരതയോടെ ഒരു ലക്ഷത്തിലേറെ യാത്രക്കാരായി. 2020-–-21 ൽ 12.90 കോടിയായിരുന്നു ടിക്കറ്റ്‌ വരുമാനം. 2022-–-23ൽ 75.49 കോടിയായി. 485 ശതമാനം വർധന കൈവരിച്ചു. ടിക്കറ്റിതര വരുമാനത്തിലും പുരോഗതിയുണ്ടായി. 2020–-21 ലെ 41.42 കോടിയിൽനിന്ന് ഈ സാമ്പത്തികവർഷം 58.55 കോടിയായി ഉയർന്നു. 

#Kochi #Metro achieved operating profit for the first time in its history; 5.35 crores in operating #profit

Next TV

Related Stories
കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്

May 10, 2025 11:40 AM

കാട്ടുപന്നിക്കൂട്ടം കുറുകെ ചാടി; ബൈക്ക് മറിഞ്ഞ് ദമ്പതികൾക്ക് പരുക്ക്

തലനാരിഴയ്ക്കാണു രക്ഷപ്പെടാറുള്ളത്. ജീവഭയമുള്ളതിനാൽ കുറച്ചുദിവസങ്ങളിലായി സുമ ബസിലാണു ജോലിക്കു പോയിരുന്നത്....

Read More >>
രണ്ട് വിദ്യാർഥിനികളെ മദ്യം നൽകി ബോധം കെടുത്തി, ഹോട്ടലിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

May 10, 2025 11:17 AM

രണ്ട് വിദ്യാർഥിനികളെ മദ്യം നൽകി ബോധം കെടുത്തി, ഹോട്ടലിലെ ശുചിമുറിയിൽ കൊണ്ടുപോയി പീഡിപ്പിച്ചു; മൂന്ന് പേർ അറസ്റ്റിൽ

അബോധാവസ്ഥയിലായിരുന്ന പെൺകുട്ടികളെ ഇവർതന്നെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ച ശേഷം രക്ഷിതാക്കളോടു വിവരം പറഞ്ഞു. മദ്യം ഉള്ളിൽ ചെന്നതിന്റെ മയക്കം...

Read More >>
ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; 28 പേർക്ക് പരിക്ക്

May 10, 2025 11:12 AM

ടൂറിസ്റ്റ് ബസ് കണ്ടെയ്നർ ലോറിക്ക് പിന്നിൽ ഇടിച്ച് അപകടം; 28 പേർക്ക് പരിക്ക്

ലോറി തിരിക്കാനായി വേഗത കുറച്ച് വരുന്നതിനിടെ ബസ് ഇടിക്കുകയായിരുന്നു. പൊലീസും ഫയർഫോഴ്സ്, ട്രാഫിക്ക് ഉൾപ്പെടെയുള്ളവർ ചേർന്നാണ് പരിക്കേറ്റവരെ മറ്റ്...

Read More >>
പരീക്ഷഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി, പത്താം ക്ലാസ് വിദ്യാർത്ഥിനി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

May 9, 2025 08:39 PM

പരീക്ഷഫലം വരാൻ മണിക്കൂറുകൾ മാത്രം ബാക്കി, പത്താം ക്ലാസ് വിദ്യാർത്ഥിനി വിഷം കഴിച്ച് ആത്മഹത്യക്ക് ശ്രമിച്ചു

പരീക്ഷഫലം വരാനിരിക്കെ തോൽവി പേടിയിലാണ് 10-ാം ക്ലാസുകാരി വിഷം കഴിച്ച് ആത്മഹത്യക്ക്...

Read More >>
പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

May 9, 2025 01:19 PM

പേവിഷബാധ, നായയുടെ കടിയേറ്റ് ചികിത്സയിലിരുന്ന വിദ്യാർത്ഥി മരിച്ചു

മൂന്നു ഡോസ് വാക്സിനെടുത്തിട്ടും പേവിഷ ബാധയേറ്റു. ഒരു മാസത്തിനിടെ സംസ്ഥാനത്ത് നാല് കുഞ്ഞുങ്ങളടക്കം ഏഴുപേരാണ് പേവിഷ ബാധയേറ്റ് മരിച്ചത്....

Read More >>
കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

May 9, 2025 11:28 AM

കനിവ് സൗജന്യ ഫിസിയോതെറാപ്പി സെന്റർ തുറന്നു

തൃക്കാക്കര ഏരിയ കമ്മിറ്റിയിലെ രണ്ടാമത്തെ സൗജന്യ ഫിസിയോ തെറാപ്പി സെന്ററാണിത്. ഏരിയ പ്രസിഡന്റ്‌ സി പി സാജൽ അധ്യക്ഷനായി. ജിയോജിത് എംഡി സി ജെ ജോർജ്...

Read More >>
Top Stories