വടക്കേക്കര : (piravomnews.in) മടപ്ലാതുരുത്ത് ഗ്രാമവാസികളുടെ നേതൃത്വത്തില്‍ പണിതീർത്ത ബി ഗ്രേഡ് ഇരുട്ടുകുത്തി വള്ളം ‘മടപ്ലാതുരുത്ത്' നീരണിഞ്ഞു.

മാഞ്ഞാലി ശശി ശേഖരൻ ആചാരിയാണ് 25 പേർ തുഴയുന്ന വള്ളം പണിതത്. മടപ്ലാതുരുത്ത് നിവാസികളായ 100 പേർ 10,000 രൂപവീതം നൽകി. ഫാ. ജോഷി കളപ്പറമ്പത്തും ഫാ. ജോസ് കോട്ടപ്പുറവും ചേർന്ന് വള്ളം ആശീർവദിച്ചു. മടപ്ലാതുരുത്ത് വള്ളസമിതി പ്രസിഡന്റ് ലിയോ വർഗീസ് ചൂളപ്പറമ്പിൽ അധ്യക്ഷനായി. മാഞ്ഞാലി ശശി ശേഖരൻ ആചാരി തുഴ കൈമാറി.
മധ്യകേരള ബോട്ട് റെയ്സ് വെൽഫെയർ അസോസിയേഷൻ പ്രസിഡന്റ് ജോസി വെയിൽസ് താണിയത്ത്, വാർഡ് അംഗം കെ ടി നിഥിൻ, വള്ളസമിതി സെക്രട്ടറി ഷെല്ലി തൊഴുത്തുങ്കപാടത്ത് എന്നിവർ സംസാരിച്ചു. നെൽസൺ ചാലാമണമേൽ ശശി ശേഖരൻ ആചാരിയെ ആദരിച്ചു. 24ന് കടൽവാതുരുത്തിൽ നടക്കുന്ന ഗോതുരുത്ത് വള്ളംകളിയിലാണ് മടപ്ലാതുരുത്ത് വള്ളത്തിന്റെ കന്നിയങ്കം.
In #darkness, the #boat floated to '#Madaplaturuth'
