കൊച്ചി : (piravomnews.in) നെടുമ്പാശേരി കരിയാട് ബേക്കറിയിൽ കയറി ഉടമയെ മർദിച്ച എസ്ഐയെ സസ്പെൻഡ് ചെയ്തു. എസ്ഐ സുനിൽ മദ്യപിച്ചിരുന്നതായി വൈദ്യ പരിശോധനയിൽ തെളിഞ്ഞതോടെയാണ് ഇയാളെ സസ്പെൻഡ് ചെയ്തത്.

നെടുമ്പാശേരി പൊലീസ് സ്റ്റേഷനു കീഴിലുള്ള കൺട്രോൾ റൂം വാഹനത്തിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന എസ്ഐയാണ് ബേക്കറിയിൽ കയറി ഉടമയായ കോഴിപ്പാട് വീട്ടിൽ കുഞ്ഞുമോനെ മർദിച്ചത്.
ഇന്നലെ രാത്രി ഒൻപതോടെയായിരുന്നു കരിയാട് ബേക്കറിയിൽ എത്തി എസ്ഐയുടെ പരാക്രമം. കരിയാട്ടിൽ കത്തിക്കുത്ത് നടന്നു എന്ന് പറഞ്ഞാണ് എസ്ഐ ബേക്കറിയിലേക്ക് കയറി വന്നത് എന്ന് ബേക്കറിയിലുണ്ടായിരുന്നവർ പറയുന്നു.
ബേക്കറിയിലേക്ക് കയറി വന്ന സുനിൽ അവിടെയുണ്ടായിരുന്ന കടയുടമ കുഞ്ഞുമോൻ, ഭാര്യ ആൽബി, മകൾ മെറിൻ എന്നിവരടക്കം അഞ്ചുപേരെ ചൂരൽവടി കൊണ്ട് മർദ്ദിക്കുകയായിരുന്നു. തുടർന്ന് നാട്ടുകാർ ഓടിക്കൂടുകയും എസ്ഐയെ തടഞ്ഞുവയ്ക്കുകയും ചെയ്തു.
The SI who entered a #bakery in #Nedumbassery and beat up the owner was #suspended
