മൂവാറ്റുപുഴ : (piravomnews.in) മാറാടി, രാമമംഗലം, പാമ്പാക്കുട പഞ്ചായത്തുകൾക്കായി 118 കോടി രൂപ ചെലവഴിച്ചു നടപ്പാക്കുന്ന ജലജീവൻ പദ്ധതിയുടെ പ്രവർത്തനങ്ങൾക്കു മാറാടി കായനാട് തുടക്കമായി.
പദ്ധതിയുടെ ഭാഗമായി പൈപ്പുകൾ സ്ഥാപിക്കുന്ന ജോലികളാണ് ആരംഭിച്ചത്. 42 കോടിയുടെ നിർമാണ പ്രവർത്തനങ്ങളാണ് മാറാടിയിൽ മാത്രം നടക്കുന്നത്. പുഴയിൽ നിന്നു വെള്ളം ശേഖരിച്ചു ശുദ്ധീകരിക്കാൻ ഊരമന മെതിപാറയിൽ സംഭരണിയും പ്ലാന്റും നിർമിക്കും.
ഇതിനായി 52 സെന്റ് സ്ഥലമാണു കണ്ടെത്തിയിരിക്കുന്നത്. ഇതിന്റെ വിലയെ സംബന്ധിച്ചു തർക്കങ്ങൾ നിലനിൽക്കുന്നുണ്ടെങ്കിലും ഉടൻ ഭൂമി ഏറ്റെടുത്ത് ജലസംഭരണി നിർമിക്കുന്നതിനുള്ള നടപടികൾ കലക്ടറുടെ നേതൃത്വത്തിൽ നടക്കുന്നുണ്ട്.
33 കോടി രൂപയാണു ജലസംഭരണിയും പ്ലാന്റും നിർമിക്കുന്നതിനായി ചെലവഴിക്കുന്നത്. പാമ്പാക്കുട, രാമമംഗലം, മാറാടി പഞ്ചായത്തുകളിലെ 7500 പേർക്കു ശുദ്ധജലം ലഭ്യമാക്കുന്ന പദ്ധതിയാണിത്.
Rs 118 crore #Jaljeevan project launched for #Maradi, #Ramamangalam and #Pampakuda #panchayats