Sep 12, 2023 10:11 AM

കൂത്താട്ടുകുളം : (piravomnews.in) നടക്കാവ് റോഡിൽ അശ്വതി കലയ്ക്കു സമീപം മുതൽ കൂത്താട്ടുകുളം–ഇടയാർ കവല റോഡ് വരെ ഓടയ്ക്ക് മൂടിയില്ലാത്തത് അപകട ഭീഷണി ഉയർത്തുന്നു.

പിറവം ഭാഗത്തു നിന്നു വരുമ്പോൾ റോഡിന്റെ ഇടതുവശത്ത് 250 മീറ്ററോളം ഓടയ്ക്കാണു മൂടിയില്ലാത്തത്. ടാറിങ്ങിനോട് ചേർന്നു വരുന്ന ഓട ഇരുചക്ര വാഹനങ്ങൾക്കാണ് കൂടുതൽ ഭീഷണി. വളവിൽ മറ്റു വാഹനങ്ങൾക്ക് സൈഡ് കൊടുക്കുമ്പോൾ ഇരുചക്ര വാഹനങ്ങൾ ഓടയിൽ വീഴുന്നു.

കാൽനട യാത്രക്കാർക്ക് ഇതുവഴി സഞ്ചരിക്കാനാകില്ല. വളവായതിനാൽ വാഹനങ്ങൾ റോഡിന്റെ ഇടതുവശം ചേർന്ന് ഓടയ്ക്കു തൊട്ടടുത്തു കൂടിയാണ് സഞ്ചരിക്കുന്നത്. റോഡിന്റെ പല ഭാഗങ്ങളും ഓടയിലേക്ക് ഇടിഞ്ഞു തുടങ്ങിയിട്ടുണ്ട്. പുല്ലു വളർന്നു നിൽക്കുന്നതു മൂലം 2 അടി താഴ്ചയുള്ള ഓടയുടെ ആഴം മനസ്സിലാകില്ല.

അപകടങ്ങൾ തുടർക്കഥയായതോടെ എത്രയും പെട്ടെന്ന് നടപടി ഉണ്ടാകണമെന്നാണ് ആവശ്യം. അപകട സാധ്യത കൂടുതലുള്ള ഭാഗം താൽക്കാലികമായി റിബൺ കെട്ടി വേർതിരിച്ചിട്ടുണ്ട്. 2 മാസത്തിനുള്ളിൽ ഓടയുടെ നിർമാണം പൂർത്തിയാക്കി സ്ലാബിടുമെന്ന് അധികൃതർ അറിയിച്ചു.

There is no cover of the drain till the #Koothattukulam-#Idayar junction #road, which is a danger

Next TV

Top Stories