സൂര്യനെല്ലി....ഇടുക്കി ചിന്നക്കനാലിൽ ചക്ക കൊമ്പനെ കാറിടിച്ചു. പൂപ്പാറയിൽ വെച്ച് ചക്കക്കൊമ്പൻ എന്ന ആനയെയാണ് കാറിടിച്ചത്.

അപകടത്തിൽ ഒരു കുട്ടിയടക്കം നാല് പേർക്ക് പരിക്കേറ്റു. യാത്രക്കാരനായ പാസ്റ്റർ തങ്കരാജി(72)ന്റെ തലയ്ക്ക് ഗുരുതര പരുക്ക്. ഇദ്ദേഹത്തെ തേനി മെഡിക്കൽ കോളജിലേക്ക് കൊണ്ടുപോയി. 301 കോളനിക്ക് സമീപം വളവിൽനിന്ന ചക്കക്കൊമ്പൻ എന്ന കാട്ടാനയെ പാസ്റ്റർ സഞ്ചരിച്ചിരുന്ന കാർ ഇടിക്കുകയായിരുന്നു. ഇതോടെ കൊമ്പൻ പാസ്റ്റർ സഞ്ചരിച്ച കാറിനുമുകളിലേക്ക് ഇരിക്കുകയായിരുന്നു. കാറിനുള്ളിൽ ഞെരിഞ്ഞമർന്നാണ് തലയ്ക്ക് പരുക്കേറ്റത്. ചൊവ്വാഴ്ച വൈകിട്ട് ഏഴു മണിയോടെ കൊച്ചി-ധനുഷ്കോടി പാതയോരത്തായിരുന്നു സംഭവം.ചൂണ്ടൽ സ്വദേശിയായ പാസ്റ്റർ തങ്കരാജും കുടുംബവും സഞ്ചരിച്ച കാറാണ് ചക്കക്കൊമ്പനെ ഇടിച്ചത്. ആന റോഡിലേക്ക് ഇറങ്ങിയത് അറിയാതെ കാർ വന്നിടിക്കുകയായിരുന്നു
In Idukki Chinnakanal, Chakka Kompan was driven by car
