പിറവം...... കോട്ടയം-എറണാകുളം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന കുമ്മത റോഡ് യാഥാര്‍ഥ്യത്തിലേക്ക്. ഏറെ വിവാദങ്ങള്‍ക്ക് വഴിതെളിച്ച റോഡ് നിര്‍മാണത്തിന്‍റെ ഭാഗമായി കുമ്മത പാലം കോണ്‍ക്രീറ്റ് ചെയ്തു. മോൻസ് ജോസഫ് ആസ്തിവികസന ഫണ്ടിൽ നിന്ന് 70 ലക്ഷം അനുവദിച്ചതിനെ തുടർന്നാണ് ഇത സാധ്യമായത്

പാലച്ചുവട് കല്ലുവെട്ടാമട കുമ്മത തോടിന് കുറുകെയുള്ള പാലം മുളക്കുളം നിവാസികൾക്ക് അനുഗ്രഹമായി. കിലോമീറ്ററോളം ചുറ്റി തിരിയുന്നത് ഒഴിവാക്കാം. പാലത്തിനായി രണ്ട് പതിറ്റാണ്ടിലേറെ നീണ്ട കാത്തിരിപ്പനാണ് ഇതോടെ വിരാമമാകുന്നത്. കോട്ടയം ജില്ലയില്‍ മുളക്കുളം തെക്കേക്കര മണ്ണുക്കുന്ന് ഭാഗത്തുനിന്ന് കുമ്മത തോട് വരെ എട്ട് മീറ്റര്‍ വീതിയില്‍ റോഡ് നിര്‍മിച്ചിട്ട് ഏറെ കാലമായി. തോടിന്‍റെ മറുകര എറണാകുളം ജില്ലയാണ്. ഇവിടെയും അപ്രോച്ച് റോഡ് തീര്‍ന്നു കഴിഞ്ഞു. അനൂപ് ജേക്കബ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് അനുവദിച്ച 50 ലക്ഷം രൂപ ഉപയോഗിച്ചാണ് അപ്രോച്ച് റോഡ് നിര്‍മിച്ചത്. പാലച്ചുവട് മുളക്കുളം റോഡില്‍ ടിവി പടിയില്‍നിന്ന് കുമ്മത തോട് വരെയുള്ള 700 മീറ്റര്‍ റോഡാണ് ഇനി വികസിപ്പിക്കേണ്ടത്. നിലവില്‍ ഇതിന് മൂന്ന് മീറ്ററും നാല് മീറ്ററും മാത്രമെ വീതിയുള്ളു. ഈ റോഡ് വികസനം കൂടി പൂര്‍ത്തിയായാല്‍ എറണാകുളം കോട്ടയം ജില്ലകളെ തമ്മില്‍ ബന്ധിപ്പിക്കുന്ന പുതിയൊരു പാത യാഥാര്‍ഥ്യമാകും. ഇടയാര്‍, ഇടപ്പള്ളിച്ചിറ കക്കയം, ഓണക്കൂര്‍, പെരിയപ്പുറം ഭാഗങ്ങളില്‍നിന്ന് പെരുവ ഭാഗങ്ങളിലേക്ക് പോകേണ്ടവര്‍ക്ക് പിറവം ടൗണില്‍ കയറാതെ ഇതുവഴി കടന്നുപോകാനാകും. കുമ്മത തോടിന് കുറുകെ 10 മീറ്ററോളം നീളത്തില്‍ 8.60 മീറ്റര്‍ വീതിയിലാണ് പാലം. മോന്‍സ് ജോസഫ് എംഎല്‍എയുടെ ആസ്തി വികസന ഫണ്ടില്‍നിന്ന് 80 ലക്ഷം രൂപ അനുവദിച്ചതോടെയാണ് പാലത്തിന് വഴിതുറന്നത്. 1999ല്‍ നാട്ടുകാര്‍ ചേര്‍ന്ന് ശ്രമദാനമായാണ് കുമ്മത റോഡ് നിര്‍മാണത്തിന് തുടക്കമിട്ടത്. പ്രാദേശികമായ ചില എതിര്‍പ്പുകളെതുടര്‍ന്ന് പിന്നീട് നിര്‍മാണം നിലയ്‌ക്കുകയായിരുന്നു
Kummata road connecting Kottayam-Eranakulam districts to reality.