മുളംതുരുത്തി..... റേഡിയോ സുഹൃദ് സംഗമം 2023 . ഓൾ ഇന്ത്യ റേഡിയോ ലിസണ്ണേഴ്സ്സ് വെൽഫെയർ അസോസിയേഷൻ ആഭിമുഖ്യത്തിൽ ശ്രോതാക്കളുടെ സുഹൃദ് സംഗമം മെയ് 7 ഞായറാഴ്ച ഇടപ്പള്ളി എ കെ ജി വായനശാല ഹാളിൽ.

രാവിലെ 9 മുതൽ നടക്കും അസോസിയേഷൻ പ്രസിഡന്റ് കെ കെ വേണുഗോപാലൻ മുളംതുരുത്തി അദ്യക്ഷത വഹിക്കുന്ന പൊതു സമ്മേളനം ത്രിക്കാക്കര എം എൽ എ ശ്രീമതി ഉമാ തോമസ് ഉൽഘാടനം നിർവഹിക്കും വിവിധ ആകാശവാണി നിലയം സ്റ്റേഷൻ ഡയറക്ടർ, മുൻ നിലയം മേധാവികൾ, കൊച്ചി എഫ് എം, റൈൻബോവ നിലയം അംഗങ്ങൾ, ജനപ്രതിനിധികൾ, സാംസ്കാരിക രംഗത്തെ പ്രമുഖരും പങ്കെടുക്കും അംഗങ്ങളുടെയും, കുട്ടികളുടെയും കലാപരിപാടികൾ, ഉപഹാര സമർപ്പണം, ആദരിയ്ക്കൽ,റേഡിയോ വിതരണം, പ്രശ്നോത്തരി വിജയികൾക്ക് പൊന്നാട അണിയിക്കൽ, ഉച്ച സദ്യ തുടങ്ങിയവ ആണ് പ്രധാന ഇനങ്ങൾ എന്ന് പ്രസിഡന്റ് കെ കെ വേണുഗോപാലൻ, സെക്രട്ടറി എ എൻ ഷാജി വേങ്ങൂർ എന്നിവർ പത്രകുറിപ്പിൽ അറിയിച്ചു
Radio Suhrid Sangam 2023
