പിറവം: നഗരസഭയിൽ 76 കുടുംബങ്ങൾകൂടി ലൈഫ് ഭവനപദ്ധതിയുടെ തണലിലേക്ക്. ഭൂമിയുള്ള ഭവന രഹിതരായ ഗുണഭോക്താക്കളിൽ എല്ലാ രേഖകളും ഹാജരാക്കിയ 30 കുടുംബങ്ങൾക്ക് ആദ്യ ഗഡുവായ 40000 രൂപ വിതരണം ചെയ്തു. നാല് ലക്ഷം രൂപക്ക് പുറമെ തൊഴിലുറപ്പ് പദ്ധതിയിൽപ്പെടുത്തി 31000 രൂപ കൂടി നഗരസഭ ലഭ്യമാക്കിയിട്ടുണ്ട്. ബാക്കി 46 കുടുംബങ്ങൾക്ക് രേഖകൾ ഹാജരാക്കുന്ന മുറക്ക് ഫണ്ട് നൽകും. നഗരസഭാ ചെയർപേഴ്സൺ ഏലിയാമ്മ ഫിലിപ്പ് വിതരണോദ്ഘാടനം നടത്തി. നഗരസഭ വൈസ് ചെയർമാൻ കെ പി സലീം അദ്ധ്യക്ഷനായി. സ്ഥിരം സമിതി അധ്യക്ഷരായ അഡ്വ.ബിമൽ ചന്ദ്രൻ, ജിൽസ് പെരിയപ്പുറം, ഷൈനി ഏലിയാസ്, ജൂബി പൗലോസ് കൗൺസിലർമാരായ ഡോ.അജേഷ് മനോഹർ, തോമസ് മല്ലിപ്പുറം, മോളി വലിയകട്ടയിൽ, രാജു പാണാലിക്കൽ, പ്രശാന്ത് മമ്പുറത്ത്, ജോജി മോൻ ചാരുപ്ലാവിൽ, അഡ്വ.ജൂലി സാബു, ഡോ. സജ്ജിനി പ്രതീഷ്, ബാബു പാറയിൽ, രമ വിജയൻ , മോളി ബെന്നി, സിനി ജോയി തുടങ്ങിയവർ സംസാരിച്ചു.
Life housing scheme disbursed first installment.
