തിരുമാറാടി ..... ആട്ടിൻകുന്ന് സെന്റ് മേരീസ് പ്രധാനെ പെരുന്നാളിന് കൊടിയേറി. യാക്കോബായ സുറിയാനി പള്ളിയുടെ വിശുദ്ധ മൂറോൻ അഭിഷേക കൂദാശ ജനുവരി 25ന്.
പുതുതായി നിർമ്മിച്ച കാക്കൂർ ആട്ടിൻകുന്ന് സെന്റ് മേരീസ് യാക്കോബായ സുറിയാനി പള്ളിയുടെ വി.മൂറോൻ അഭിഷേകവും,വിശുദ്ധൻമാരുടെ തിരുശേഷിപ്പ് സ്ഥാപനവും 96ാമത് പ്രധാന പെരുന്നാളും ജനുവരി 22 മുതൽ 29 വരെ നടക്കും.ശ്രേഷ്ഠ ബസേലിയോസ് തോമസ് പ്രഥമൻ കാതോലിക്കാ ബാവാ മുഖ്യകാർമികത്വം വഹിക്കും.
ജനുവരി 22 ഞായറാഴ്ച്ച രാവിലെ 8 മണിക്ക് വി.കുർബാന,തുടർന്ന് 10 മണിക്ക് കൊടിയേറിയത് തുടർന്ന്,10.15ന് നേർച്ച വിളമ്പ്,വൈകിട്ട് 4 മണിക്ക് വാഹന വിളംബര ജാഥ,6 മണിക്ക് സന്ധ്യാപ്രാർത്ഥന എന്നിവ നടന്നു. ജനുവരി 25 ബുധനാഴ്ച്ച വൈകിട്ട് 4 മണിക്ക് മണ്ണത്തൂർ മൊർത്ത്ശ്മുനി ചാപ്പലിൽ നിന്നും പരിശുദ്ധന്മാരുടെ തിരുശേഷിപ്പുമായി വെട്ടിമൂട് പരിശുദ്ധ ഏലിയാസ് തൃതീയൻ പാത്രിയർക്കീസ് ബാവായുടെ നാമത്തിലു ള്ള ചാപ്പലിൽ എത്തിച്ചേരും.തുടർന്ന് ശ്രേഷ്ഠ കാതോലിക്കാ ബാവായെയും, അഭി.മെത്രാപ്പോലീത്തന്മാരെയും പള്ളിയിലേക്ക് സ്വീകരിച്ചാനയിക്കും.തുടർന്ന് പുതിയ പള്ളിയുടെ വി.മൂറോൻ അഭിഷേകം നിർവഹിച്ച് തിരുശേഷിപ്പ് സ്ഥാപിക്കും.തുടർന്ന് 10.30ന് നേർച്ച സദ്യ. ജനുവരി 26 വ്യാഴാഴ്ച്ച പരിശുദ്ധ പൗലോസ് മാർ അത്തനാസിയോസ് തിരുമേനിയുടെ (ആലുവയിലെ വലിയ തിരുമേനി) ഓർമ്മപ്പെരുന്നാളിനോട് അനുബന്ധിച്ച് രാവിലെ 8 മണിക്ക് കണ്ടനാട് ഭദ്രാസനാധിപൻ മോർ ഈവാനിയോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വി.മൂന്നിന്മേൽ കുർബാന നടക്കും. ജനുവരി 27 വെള്ളിയാഴ്ച്ച പരിശുദ്ധ ദൈവമാതാവിന്റെ ഓർമപ്പെരുന്നാളിനോട് അനുബന്ധിച്ച് രാവിലെ 8 മണിക്ക് വി.മൂന്നിന്മേൽ കുർബാനയും,വൈകിട്ട് 6 മണിക്ക് അമേരിക്കൻ അതിഭദ്രാസനാധിപൻ അഭിവന്ദ്യ മോർ തീത്തോസ് യേൽദോ മെത്രാപ്പോലീത്തയുടെ കാർമികത്വത്തിൽ സന്ധ്യാപ്രാർത്ഥന,തുടർന്ന് 7.30ന് പ്രദക്ഷിണം,10.35ന് നേർച്ച സദ്യ. ജനുവരി 28 ശനിയാഴച്ച രാവിലെ 8 മണിക്ക് മൈലാപൂർ - ബാംഗ്ലൂർ - യു. കെ ഭദ്രാസനാധിപൻ അഭിവന്ദ്യ മോർ ഒസ്താത്തിയോസ് ഐസക്ക് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വി.മൂന്നിന്മേൽ കുർബാന.10.30ന് സ്ലീബാ എഴുന്നള്ളിപ്പ്, 11ന് പ്രദക്ഷിണം,12ന് നേർച്ച സദ്യ. ജനുവരി 29 ഞായറാഴ്ച്ച രാവിലെ 8 മണിക്ക് അങ്കമാലി ഭദ്രാസനാധിപൻ മോർ അന്തിമോസ് മാത്യൂസ് മെത്രാപ്പോലീത്തയുടെ മുഖ്യകാർമികത്വത്തിൽ വി.മൂന്നിന്മേൽ കുർബാന എന്നിവ നടക്കും.
Attinkunn St. Mary's Pradhan was flagged for the festival