---
title: "ആരക്കുന്നം സെൻറ് ജോർജ്ജസ് ഹൈസ്കൂളിൽ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു "
english_title: "Aarakunnam inaugurated the auditorium at St. George's High School"
publisher: "piravomnews.in"
canonical_url: "https://piravom.truevisionnews.com/news/81416/aarakunnam-inaugurated-the-auditorium-at-st-georges-high-school"
published_at: "2022-11-21T19:07:00+05:30"
category: "News"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/637b83f3ef8d7_auotoriyum.jpg"
keywords: []
---

# ആരക്കുന്നം സെൻറ് ജോർജ്ജസ് ഹൈസ്കൂളിൽ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്തു 

> **Lead Summary:** **മുളന്തുരുത്തി....** ആരക്കുന്നം സെൻറ് ജോർജ്ജസ് ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച സെന്റ് മേരീസ് ഓഡിറ്റോറിയം യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ അഭി. ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു.

## Article Content

**മുളന്തുരുത്തി....** ആരക്കുന്നം സെൻറ് ജോർജ്ജസ് ഹൈസ്കൂളിൽ പുതുതായി നിർമ്മിച്ച സെന്റ് മേരീസ് ഓഡിറ്റോറിയം യാക്കോബായ സുറിയാനി ക്രിസ്ത്യാനിസഭാ മെത്രാപ്പോലീത്തൻ ട്രസ്റ്റിയും കൊച്ചി ഭദ്രാസനാധിപനുമായ അഭി. ജോസഫ് മാർ ഗ്രീഗോറിയോസ് മെത്രാപ്പോലീത്ത ഉദ്ഘാടനം നിർവഹിച്ചു.

സ്കൂൾ മാനേജർ സി കെ റെജി അധ്യക്ഷത വഹിച്ചു.മറിയം ഗ്രാനൈറ്റ്സ് പ്രൈവറ്റ് ലിമിറ്റഡ് മാനേജിംഗ് ഡയറക്ടർ സജി കെ ഏലിയാസ് ,മലബാർ എക്സ് ട്രൂഷൻസ് മാനേജിംഗ് ഡയറക്ടർ ജെയിംസ് പോൾ, പള്ളി വികാരിമാരായ റവ.ഫാ. സ്ലീബ കളരിക്കൽ , റവ.ഫാ.തോമസ് കൂമുള്ളിൽ, റവ.ഫാ റിജോ കൊമരിക്കൽ ,ഹൈസ്കൂൾ പിടിഎ പ്രസിഡന്റ് ബീനാ പി നായർ , സ്കൂൾ ബോർഡ് മെമ്പർമാരായ സാം ജോർജ്ജ് ബേബി, സിബി മത്തായി, ബോബി പോൾ , പള്ളി ട്രസ്റ്റിമാരായ ഷാജൻ കെ പൗലോസ്,ബിജു വർഗീസ്, പ്രീ-പ്രൈമറി സ്കൂൾ ഹെഡ്മിസ്ട്രസ് മായ എം സി എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു. ഹൈസ്കൂൾ ഹെഡ്മിസ്ട്രസ്സ് പ്രീത ജോസ് സി സ്വാഗതവും ഹൈസ്കൂൾ സീനിയർ അസിസ്റ്റൻറ് ഡെയ്സി വർഗീസ് കൃതജ്ഞതയും പറഞ്ഞു.

### Related Links & Sources
- [Original Story Source](https://piravom.truevisionnews.com/news/81416/aarakunnam-inaugurated-the-auditorium-at-st-georges-high-school)