കൊച്ചി.... റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയത്തിൽ ഇന്നു മുതല്‍ മാറ്റം.
സംസ്ഥാനത്തെ റേഷന്‍ കടകളുടെ പ്രവര്‍ത്തന സമയം ഇന്ന് മുതല്‍ മാറും. പുതിയ സമയക്രമമനുസരിച്ച് രാവിലെ എട്ടുമണി മുതല്‍ 12 മണി വരെയും വൈകുന്നേരം നാലുമണി മുതല്‍ ഏഴുമണി വരെയുമാകും ഇനി പ്രവര്‍ത്തനമെന്ന് സിവില്‍ സപ്ലൈസ് വകുപ്പ് മന്ത്രി ജി.ആര്‍. അനില്‍ അറിയിച്ചു. നിലവില്‍ 8:30 മുതല്‍ 12:30 വരെയും 3:30 മുതല്‍ 6:30 വരെയുമാണ്. വര്‍ദ്ധിച്ചു വരുന്ന വേനല്‍ച്ചൂട് അടക്കം കാര്യങ്ങള്‍ പരിഗണിച്ചാണ് സമയമാറ്റം.
Change in working hours of ration shops from today.
