പിറവം ....... പിറവം, കളമ്പൂർ സ്വദേശിയും നോവലിസ്റ്റും കഥാകാരനുമായ രമേശൻ മുല്ലശ്ശേരിയുടെ നോവൽ ഷൂട്ടൗട്ട് പ്രകാശനം ചെയ്തു.
മാതൃഭൂമി ബുക്സ് പ്രസിദ്ധീകരിച്ച " ഷൂട്ടൗട്ട്" നോവലിന്റെ പ്രകാശനം തൃശൂർ മാതൃഭൂമി ബുക്സിൽ പ്രശസ്ത എഴുത്തുകാരായ ഇ.സന്തോഷ് കുമാർ , എം.പി.സുരേന്ദ്രൻ , ഫുട്ബോൾ താരങ്ങളായ സി.വി. പാപ്പച്ചൻ , വിക്ടർ മഞ്ഞില, മാർട്ടിൻ മാത്യു എന്നിവർ ചേർന്നാണ് പുസ്തകം പ്രകാശനം ചെയ്തത് .മജീദ് സെയ്ദ് , എം പ്രശാന്ത് , ഫൈസൽ ബാവ വിനോദ് ലാൽ തുടങ്ങിയവർ പ്രസംഗിച്ചു. രമേശൻ മുല്ലശ്ശേരി പിറവം, രാമമംഗലം എന്നിവിടങ്ങളിൽ വില്ലേജ് ഓഫീസറായി പ്രവർത്തിച്ചിരുന്നയാളും , റിട്ടയേർഡ് തഹസിൽദാരുമാണ്.
Piravam has released the novel Shootout by Ramesan Mullassery, a native of Kalambur, novelist and storyteller.
