കോട്ടയം: ദുരിതം വിതച്ച് മണിമലയാര്‍; ഇന്നലത്തെത് അസാധാരണപ്രളയം. പ്രദേശം ഒറ്റപ്പെട്ടു ജലനിരപ്പ് അപകടകമായ വിധം ഉയര്‍ന്നതോടെ മണിമലയാറിന്റെ തീരത്ത് ഇന്നലെയുണ്ടായത് അസാധാരണപ്രളയം.
മണിമല, കോട്ടാങ്ങല്‍,മല്ലപ്പളളി മേഖലകള്‍ ദുരിതത്തിലായി. കോട്ടാങ്ങലില്‍ മാത്രം ഏഴുപതിലധികം വീടുകളില്‍ വെളളം കയറി. രാത്രി വൈകിയും ആളുകളെ സുരക്ഷിത സ്ഥലങ്ങളിലേക്ക് മാറ്റിപ്പാര്‍പ്പിച്ചു. രാത്രിയോടെ അപ്രതീക്ഷിതമായി വന്ന വെളളപ്പൊക്കത്തിന്റെ കെടുതി നേരിടുന്നത് നൂറുകണക്കിനാളുകളാണ്. കോട്ടാങ്ങലില്‍ മണിമലയാറിന്റെ കുറുകെയുണ്ടായിരുന്ന തൂക്കുപാലം ഒലിച്ചുപോയി.

മല്ലപ്പളളി ടൗണിലടക്കം സ്ഥിതി ഗുരുതരം, ഒട്ടേറെ വീടുകള്‍ വെള്ളത്തിനടിയിലായി. ഇടുക്കി കൊക്കയാറിലും കോട്ടയം കൂട്ടിക്കലിലും കാണാതായവര്‍ക്കായി തിരച്ചില്‍. ഒന്‍പതു പേര്‍ കൂട്ടിക്കലിലും കൊക്കയാറില്‍ അഞ്ചു കുട്ടികള്‍ ഉള്‍പ്പെടെ എട്ടുപേരെയാണ് കാണാതായത്. കൊക്കയാറില്‍ രക്ഷാപ്രവര്‍ത്തനത്തിന് ഇന്ന് രണ്ട് ഹെലികോപ്റ്ററുകള്‍ എത്തും. അതിനിടെ മണിമലയില്‍ വെള്ളം ഉയരുന്നു. ഒട്ടേറെ കുടുംബങ്ങള്‍ ഒറ്റപ്പെട്ടു.മണിമലയാര്‍ കരകവിഞ്ഞ് പത്തനംതിട്ട കോട്ടാങ്ങലില്‍ 70 വീടുകളില്‍ വെള്ളം കയറി.മല്ലപ്പളളി ടൗണിലടക്കം സ്ഥിതി ഗുരുതരം, ഒട്ടേറെ വീടുകള്‍ വെള്ളത്തിനടിയിലായി.അച്ചന്‍കോവിലാറിലും പമ്പയാറ്റിലും വെള്ളം താഴ്ന്നില്ല, വീയപുരത്തും വെള്ളക്കെട്ടുണ്ട്.അതിനിടെ, പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ അതിശക്ത മഴയ്ക്ക് സാധ്യത രാത്രിയും മഴ പെയ്ത കോട്ടയം ജില്ലയില്‍ ആശങ്ക, വൈദ്യുതിവിതരണം താറുമാറായി.കോട്ടയത്തിന്റെ കിഴക്കന്‍ മേഖല ഇരുട്ടില്‍, 8000 വീടുകളില്‍ വൈദ്യുതിയില്ല.മുണ്ടക്കയത്തെ വൈദ്യുതി സെക്ഷന്‍ ഓഫിസും മുങ്ങി. ആലപ്പുഴയില്‍ 12 ദുരിതാശ്വാസക്യാംപുകള്‍, പത്തനംതിട്ടയില്‍ 15, കോട്ടയത്ത് 33 തുറന്നു. ഉരുള്‍പൊട്ടലുണ്ടായ കുട്ടിക്കലില്‍ പുലര്‍ച്ചെയും മഴയുണ്ട്. ആലപ്പുഴയിൽ രാത്രിയിലും ഇടവിട്ട് ശക്തമായ മഴയാണ്. ചെങ്ങന്നൂരിലെ മുളക്കുഴ, ഇടനാട് മേഖലകളില്‍ വീടുകളില്‍ വെള്ളം കയറി. കുട്ടനാട്ടിലെയും അപ്പർ കുട്ടനാട്ടിലെയും താഴ്ന്ന പ്രദേശങ്ങളിൽ വെള്ളക്കെട്ട് തുടരുന്നു. തിരുവനന്തപുരത്തിന്റെ കിഴക്കന്‍ മേഖലയില്‍ മഴ തുടരുന്നു. നഗരത്തില്‍ ഇടവിട്ട് മഴയുണ്ട്.
Manimalayar sows misery; Yesterday was an extraordinary flood
