തിരുമാറാടി.... പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്തിന്റെയും, പിറവം കൃഷി അസിസ്റ്റന്റ് ഡയറക്ടറുടെയും, പാമ്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോ സർവ്വീസ് സെന്ററിന്റെയും (ഗ്രീൻ ആർമി) നേതൃത്വത്തിൽ, ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയിൽ ഞാറ്റുവേലയുടെ ഭാഗമായി വിവിധങ്ങളായ നടീൽ വസ്തുക്കളുടെ വിതരണത്തിന്റെയും, തൈനടീലിന്റെയും ബ്ലോക്ക് തല ഉദ്ഘാടനം പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ആലീസ് ഷാജു നിർവ്വഹിച്ചു.
വൈസ് പ്രസിഡന്റ അഡ്വ.ജിൻസൺ വി.പോളിന്റെ അദ്ധ്യക്ഷതയിൽ ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ പി.എസ്.വിജയകുമാരി, ലളിത വിജയൻ, എൽസി റ്റോമി, ജോസ് കുര്യാക്കോസ്, ഗോജിൻ ജോൺ, സി.റ്റി.ശശി, ശ്രീ കുഞ്ഞുമോൻ ഫിലിപ്പ്, പിറവം കൃഷി അസിസ്റ്റന്റ് ഡയറക്ടർ പി.ജി.സീന, പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറി ബൈജു റ്റി പോൾ, കൃഷി ഓഫിസർമാരായ റ്റി.ജെ.ജിജി, ശ്രീദേവി, അഗ്രോ സർവ്വീസ് സെന്റർ ഫെസിലിറ്റേറ്റർ വി.സി.മാത്യു, പ്രസിഡന്റ് പി.എസ്. മഹേഷ്, സെക്രട്ടറി ആശാ ഷാജൻ എന്നിവർ പ്രസംഗിച്ചു.
ഞങ്ങളും കൃഷിയിലേക്ക് എന്ന പദ്ധതിയുടെ ഭാഗമായി അഗ്രോ സർവ്വീസ് സെന്ററിന്റെ നേതൃത്വത്തിൽ 50 കർഷക കുടുംബങ്ങളിൽ സൗജന്യമായി ഫവല്യക്ഷതൈകൾ നൽകി നട്ടു കൊടുത്തു. കൂടാതെ കാക്കൂരിലുള്ള INKEL കമ്പനി വക 5 ഏക്കർ സ്ഥലത്ത് കിഴങ്ങ് വർഗ്ഗ വിളകളായ കപ്പ, ചേന, കാച്ചിൽ, ചേമ്പ് എന്നീ കൃഷികളും ഒന്നര ഏക്കർ സ്ഥലത്ത് വിവിധങ്ങളായ പച്ചക്കറികളും 750 ഗ്രോബാഗുകളിലായി തിരിനന പ്രകാരവും അല്ലാതെയും ഇഞ്ചികൃഷിയും ചെയ്തിട്ടുള്ളതാണ്. തരിശുനില നെൽകൃഷി പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ഇടയാർ പാടശേഖരത്തിൽ വർഷങ്ങളായി തരിശുകിടന്ന 8.5 ഏക്കർ നെൽപ്പാടം നെൽകൃഷി ചെയ്യുന്നതിനുള്ള പ്രവർത്തികൾ ആരംഭിച്ചിട്ടുള്ളതും, ഈ വർഷം ചുരുങ്ങിയത് 15 ഏക്കറിൽ തരിശു നിലം നെൽകൃഷി ചെയ്യുന്നതിനും അഗ്രോ സർവ്വീസ് സെന്റർ വിഭാവനം ചെയ്യുന്നു. പാമ്പാക്കുട ബ്ലോക്ക് മോഡൽ അഗ്രോ സർവ്വീസ് സെന്റർ കഴിഞ്ഞ 9 വർഷക്കാലമായി കാർഷിക മേഖലയിൽ വിവിധങ്ങളായ കാർഷിക പ്രവർത്തനങ്ങൾ വിവിധ കാർഷിക യന്ത്രങ്ങൾ ഉപയോഗിച്ച് ചുരുങ്ങിയ നിരക്കിൽ ചെയ്തു വരുന്നു. തുടർന്ന് കൂടുതൽ കാര്യക്ഷമമായും ശക്തമായും കാർഷിക മേഖലയിൽ ഇടപെട്ട് വിവിധങ്ങളായ കാർഷിക പ്രവർത്തനങ്ങൾ കാർഷിക യന്ത്രങ്ങൾ ഉപയോഗിച്ചും, അല്ലാതെയും ചെയ്യുന്നതിനും, കർഷകരുടെ ഒരു ആശാ കേന്ദ്രമാക്കി ഈ സെന്ററിനെ മാറ്റുവാനുള്ള പരിശ്രമത്തിലാണെന്ന് പാമ്പാക്കുട ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് വൈസ് പ്രസിഡന്റ്, പിറവം കൃഷി അസിസ്റ്റന്റ് ഡയറക്ടർ, അഗ്രോ സർവ്വീസ് സെന്റർ ഫെസിലിറ്റേറ്റർ എന്നിവർ പറഞ്ഞു.
We are also into agriculture - Pampakuda block head inaugurated by block president Alice Shaju