പിറവം....ഇ ഡി യുടെ തെളിവെടുപ്പ്; കോൺഗ്രസ് പിറവം മണ്ഡലം കമ്മിറ്റി പ്രതിഷേധിച്ചു. കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ കള്ളക്കേസിൽ ഇ ഡി യെ ഉപയോഗിച്ച് വേട്ടയാടുന്ന മോഡി സർക്കാരിന്റെ ശ്രമങ്ങൾക്കെതിരെ പിറവം മണ്ഡലം കമ്മിറ്റി പിറവം പോസ്റ്റ് ഓഫീസിനു മുന്നിലേക്ക് പ്രതിഷേധധർണ്ണയും,മാർച്ചും സംഘടിപ്പിച്ചു.

പ്രതിഷേധ ധർണ്ണ കെ പി സി സി വൈസ് പ്രസിഡന്റ് വി ജെ പൗലോസ് ഉൽഘാടനം ചെയ്തു. മണ്ഡലം പ്രസിഡന്റ് ഷാജു ഇലഞ്ഞിമറ്റം അധ്യക്ഷത വഹിച്ചു. ഡി സി സി സെക്രട്ടറി കെ ആർ പ്രദീപ് കുമാർ,മുൻ നഗരസഭാ ചെയർമാൻ സാബു കെ ജേക്കബ്, ഏലിയാസ് ഈനാകുളം, തമ്പി പുതുവാക്കുന്നേൽ, അഡ്വ കെ എൻ ചന്ദ്രശേഖരൻ തുടങ്ങിയവർ സംസാരിച്ചു.
കൗൺസിലർമാരായ ജിൻസി രാജു, ബബിതാ ശ്രീജി, മോളി ബെന്നി, രമാ വിജയൻ , നേതാക്കൻമ്മാരായ ടോണി ചേട്ടിയാകുന്നേൽ, കുര്യൻ പുളിക്കൽ, വി ടി പ്രതാപൻ,ഏലിയാസ് വെട്ടുകുഴി,സാജു കുറ്റിവേലിൽ,ജോർസി പോൾ,പോൾ കൊമ്പനാൽ,ബെന്നി പുരവത്തു, രവി സ്രാമഠം, വർഗീസ് തുമ്പാപ്പുറം, ലാലു മത്തായി,ബാബു മണ്ടോത്തിപറമ്പിൽ, എം ആർ ബാബു, ശിവഗിരി, രാമചന്ദ്രൻ,മുൻ കൗൺസിലർ മാരായ സിനി സൈമൺ, സുനിത വിമൽ,ഷൈബി രാജു, റീജ ഷാജു,മഹിളാ കോൺഗ്രസ് നേതാക്കളായ കുഞ്ഞുമോൾ ജോർജ്,അനിതാ സജി,ഏലിയാമ്മ ചെള്ളുക്കാട്ടിൽ ജോയി മലയിൽ തുടങ്ങിയവർ പങ്കെടുത്തു
Rahul Gadi summoned by ED Congress-Piravom constituency committee protested
