ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ മാറ്റം

ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ജൂലൈ ഒന്ന് മുതല്‍ മാറ്റം
Jun 23, 2022 03:31 PM | By Piravom Editor

ഡൽഹി.... ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ജൂലൈ 1 മുതല്‍ മാറ്റം വരുന്നു.രാജ്യത്ത് ഡിജിറ്റൽ, യുപിഐ പണമിടപാടുകളിൽ വർധിച്ചു വരുന്നതിനിടെ ഡിജിറ്റൽ പണിമിടപാടുകളുടെ സുരക്ഷയും വലിയ തലവേദനയാണ്. അതുകൊണ്ട് തന്നെ ഡെബിറ്റ് കാർഡ് സേവന, സുരക്ഷ വ്യവസ്ഥകളിലും നിയമങ്ങളിലും റിസർവ് ബാങ്ക് മാറ്റങ്ങൾ കൊണ്ടുവരാറുണ്ട്. രാജ്യത്ത് ഓണ്‍ലൈന്‍ പണമിടപാടുകള്‍ക്ക് ജൂലൈ 1 മുതല്‍ മാറ്റം വരുന്നു. ഇതനുസരിച്ച് ഓണ്‍ലൈന്‍ വ്യാപാരികള്‍ക്ക് ഉപഭോക്താക്കളുടെ കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്ത് വയ്ക്കാന്‍ കഴിയില്ല.

ഉപഭോക്താക്കളുടെ ഇടപാട് സുരക്ഷ കണക്കിലെടുത്ത് 2021 ലാണ് റിസര്‍വ് ബാങ്ക് ക്രെഡിറ്റ് കാര്‍ഡ്, ഡെബിറ്റ് കാര്‍ഡ് ടോക്കണൈസേഷന്‍ ചട്ടങ്ങള്‍ കൊണ്ടുവന്നത്. ജനുവരിക്കുള്ളില്‍ വ്യവസ്ഥ പാലിക്കണമെന്ന ആര്‍ബിഐ ഉത്തരവ് പിന്നീട് ജൂലൈ 1 വരെ നീട്ടുകയായിരുന്നു.കാർഡ് ടോക്കണൈസേഷനിലേക്കുള്ള മാറ്റം സൗജന്യമാണെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. എന്നാൽ ടോക്കണൈസേഷനിലേക്ക് മാറണമെങ്കിൽ ഉപഭോക്താവ് ഒടിപി അടക്കമുള്ളവ നൽകി കൺസെന്റ് നൽകണമെന്നും ആർബിഐ നിർദേശമുണ്ട്. ചെക്ക് ബോക്‌സ്, റേഡിയോ ബട്ടൺ എന്നിവ വഴി ഇത് ചെയ്യരുതെന്നും നിർദേശമുണ്ട്

ഈ ചട്ടങ്ങള്‍ അനുസരിച്ച് ഓണ്‍ലൈന്‍ വ്യാപാരങ്ങളുടെ വിവിധ വെബ്‌സൈറ്റുകള്‍ക്ക് അവരുടെ സെര്‍വറുകളില്‍ ഉപഭോക്താക്കളുടെ ക്രെഡിറ്റ്/ ഡെബിറ്റ് കാര്‍ഡ് വിവരങ്ങള്‍ സേവ് ചെയ്യാന്‍ കഴിയില്ല. ഡാറ്റ ചോര്‍ത്തലിന് ഇത്തരം നടപടികള്‍ കാരണമാകുമെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ ചട്ടങ്ങള്‍ നടപ്പിലാക്കാന്‍ പോകുന്നത്. ഇത് ഉപഭോക്താവിന്റെ സ്വകാര്യത സംരക്ഷിക്കാന്‍ സഹായിക്കുമെന്ന് ആര്‍ബിഐ അറിയിച്ചു

Change for online payments from July 1st

Next TV

Related Stories
തിങ്കളാഴ്ച ബിവറേജസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

Aug 11, 2022 07:53 AM

തിങ്കളാഴ്ച ബിവറേജസുകള്‍ക്ക് അവധി പ്രഖ്യാപിച്ചു.

കേരള സ്റ്റേറ്റ് ബിവറേജസ് കോര്‍പ്പറേഷന്റെ ചില്ലറ വില്‍പ്പനശാലകള്‍ക്കാണ് അവധി പ്രഖ്യാപിച്ച് ജനറല്‍ മാനേജര്‍...

Read More >>
പിറവത്ത് സുയുക്ത യൂണിയനുക്കളുടെ നേതൃത്വത്തിൽ കാൽ നട ജാഥ സംഘടിപ്പിച്ചു

Aug 9, 2022 09:58 AM

പിറവത്ത് സുയുക്ത യൂണിയനുക്കളുടെ നേതൃത്വത്തിൽ കാൽ നട ജാഥ സംഘടിപ്പിച്ചു

എം എം ജോസഫ് ക്യാപ്റ്റൻ ആയിട്ടുള്ള കാൽനട പ്രചരണ ജാഥ പിറവത്ത് സി ഐ ടി യു ഏരിയ സെക്രട്ടറി കെ പി സലിം ഉദ്ഘാടനം ചെയ്തു, കെ ആർ നരായണൻ നമ്പൂതിരി, സികെ...

Read More >>
ഞങ്ങളും കൃഷിയിലേക്ക്; ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു

Aug 8, 2022 06:28 PM

ഞങ്ങളും കൃഷിയിലേക്ക്; ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൽ പച്ചക്കറി കൃഷി ആരംഭിച്ചു

മുളന്തുരുത്തി ഗവ. ടെക്നിക്കൽ ഹൈസ്ക്കൂളിൽ "ഞങ്ങളും കൃഷിയിലേക്ക് " എന്ന പദ്ധതിയുടെ ഭാഗമായി ആരംഭിച്ച പച്ചക്കറി കൃഷിയുടെ ഉദ്‌ഘാടനം ഗ്രാമ പഞ്ചായത്ത്...

Read More >>
നാരങ്ങ മിഠായി 2 K22- പൂർവ്വ വിദ്യാർത്ഥി സംഗമം

Aug 8, 2022 11:47 AM

നാരങ്ങ മിഠായി 2 K22- പൂർവ്വ വിദ്യാർത്ഥി സംഗമം

പിറവം സെന്റ് ജോസഫ്സ് ഹൈസ്കൂളിൽ 2022 സെപ്റ്റംബർ 9 ന് നടത്തുന്ന പൂർവ്വ വിദ്യാർത്ഥി സംഗമത്തിന് മുന്നോടിയായി ആഗസ്റ്റ് ആറിന് ഉച്ചതിരിഞ്ഞ് 3 മണിക്ക് സ്വാഗത...

Read More >>
കർഷക സംഘം ഏരിയാ പ്രവർത്തകയോഗം; എം സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

Aug 7, 2022 07:16 PM

കർഷക സംഘം ഏരിയാ പ്രവർത്തകയോഗം; എം സി സുരേന്ദ്രൻ ഉദ്ഘാടനം ചെയ്തു

രാജ്യം സ്വാതന്ത്ര്യം നേടി 75 വർഷങ്ങൾ പിന്നിടുന്ന സന്ദർഭത്തിൽ രാജ്യത്തെ കർഷകരുടേയും തൊഴിലാളികളുടെയും ജീവിതമാകെ തകർത്തു കൊണ്ടുള്ള മോഡി...

Read More >>
കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജംമ്പിൽ എൽദോസ് പോളിന് സ്വർണ്ണം

Aug 7, 2022 05:31 PM

കോമൺവെൽത്ത് ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജംമ്പിൽ എൽദോസ് പോളിന് സ്വർണ്ണം

ഗെയിംസിൽ പുരുഷന്മാരുടെ ട്രിപ്പിൾ ജമ്പ് ഫൈനലിൽ ഇന്ത്യയുടെ എൽദോസ് പോളും അബ്ദുള്ള അബൂബക്കറും യഥാക്രമം സ്വർണവും വെള്ളിയും നേടി. സിഡബ്ല്യുജി...

Read More >>
Top Stories