ശാസ്താംകോട്ട : (piravomnews.in) പൊട്ടിക്കിടന്ന വൈദ്യുതകേബിളിൽ കുരുങ്ങി സ്കൂട്ടർ യാത്രക്കാരായ സഹോദരങ്ങൾക്ക് പരിക്ക്.തഴവ സ്വദേശികളായ ആർച്ച (18), ഗൗതം (16) എന്നിവർക്കാണ് പരിക്കേറ്റത്.
വ്യാഴം വൈകിട്ട് അഞ്ചിന് മൈനാഗപ്പള്ളി പുത്തൻചന്തയിൽ ആയിരുന്നു അപകടം. ശാസ്താംകോട്ട ദേവസ്വം ബോർഡ് കോളേജിൽനിന്ന് വീട്ടിലേക്ക് മടങ്ങുമ്പോൾ ആയിരുന്നു അപകടം.

ഇവിടുത്തെ വൈദ്യുത തൂണിൽനിന്ന് സമീപത്തെ കടയിലേക്ക് കണക്‌ഷൻ കൊടുത്ത കേബിൾ പൊട്ടിക്കിടക്കുകയും ആർച്ചയുടെ കഴുത്തിൽ കേബിൾ കുരുങ്ങി സ്കൂട്ടർ നിയന്ത്രണം വിടുകയും ഇരുവരും റോഡിൽ വീഴുകയുമായിരുന്നു. പരിക്കേറ്റ ഇരുവരെയും പ്രദേശവാസികൾ ശാസ്താംകോട്ട താലൂക്കാശുപത്രിയിൽ എത്തിച്ച് ചികിത്സ നൽകി.
Scooter passengers injured after getting entangled in broken electric cable
